Sunday, January 4, 2026

നന്ദികേശ്വരത്തെ കാവൽക്കാർ.

 പേജ് : 1ഭാഗം 1

പിങ്ക് കുരങ്ങൻ ആകെ അസ്വസ്ഥനായിരുന്നു. പുറകിൽ കെട്ടിയ കൈയ്യും, കുനിഞ്ഞ തലയും, വിഷാദം നിറഞ്ഞ മുഖവുമായി അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു. അങ്ങ് ദൂരെ നിന്നും വന്നുകൊണ്ടിരുന്ന ചിങ്കു കുരങ്ങനും, ബബ്ലി നായയും ഇത് ശ്രദ്ധിക്കുകയായിരുന്നു. പിങ്കു ചേട്ടന് ഇതെന്തു പറ്റി, എന്നൊരു ചോദ്യം രണ്ടുപേരിലും ഒരേ സമയം വന്നു വീണു. അതിന്റെ മറുപടി എന്നോണം അവർ രണ്ടു പേരും പരസ്പരം നോക്കി കൈമലർത്തി. 

"പിങ്കു ചേട്ടാ അങ്ങ് വല്യ അങ്കലലലാപ്പിൽ ആണല്ലോ?  

ചിങ്കുവിന് സ്വതവേ ഉള്ളതാണീ വാക്കുകളിലെ കൺഫ്യൂഷൻ.  

പിങ്ക് കുരങ്ങൻ അത് കേട്ടതേയില്ല. അത്രയ്ക്ക് ഗഹനമായ ചിന്തയിലായിരുന്നു. 

" അദ്ദേഹം ഏതോ ചിന്താധാരയുട അന്തർലീനതകളിൽ കുരുങ്ങിപ്പോയി " ഇത് ബബ്ലിയുടെ കമന്റ്‌. ചിങ്കു കുരങ്ങന് ചിരിയടക്കാനായില്ല. അവരുടെ ചിരികേട്ട് പരിസരബോധം വന്നു പിങ്കു കുരങ്ങൻ ഒന്നമർത്തി മൂളി വീണ്ടും നടപ്പു തുടർന്നു. സംഭവം നടക്കുന്നത് വനാതിർത്തിയിൽ ഉള്ള നന്ദികേശ്വരം ഗ്രാമത്തിലാണ്. ആ നാട്ടിലെ കുറെ വീടുകളിൽ കുറെ വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു.

പേജ് :2

മനുഷ്യരുമായുള്ള സഹവാസം മൂലം മനുഷ്യരെപ്പോലെ തന്നെ ചിന്തിക്കാനും, കാര്യങ്ങൾ ഗ്രഹിക്കാനും കഴിവുള്ള കുറെ മൃഗങ്ങൾ. അവരുടെ നേതാവായിരുന്നു പിങ്കു കുരങ്ങൻ. അവൻ ബുദ്ധിമാനും വിവേകിയും ആയിരുന്നു. മാസത്തിൽ ഒരിക്കൽ മുട്ടത്തറ ജംഗ്ഷനിലെ ആൽമരച്ചുവട്ടിൽ അവരൊക്കെ ഒത്തുകൂടാറുണ്ടായിരുന്നു. അവരുടെ വീടുകളിലെ സംഭവങ്ങൾ മുതൽ സൂര്യന് താഴെയുള്ള എന്തും അവർ ചർച്ചാ വിഷയമാക്കിയിരുന്നു. സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാൻ ഉള്ള ഒരുക്കം തുടങ്ങി. സഭ കൂടാൻ ഓരോരോ മൃഗങ്ങളായി അവിടെ വന്നുകൊണ്ടിരുന്നു. കുറച്ചു മാറിയുള്ള, മലയടിവാരത്തിലെ വീടുകളിലെ മൃഗങ്ങളും അവിടെ എത്താറുണ്ട്. 

" അപ്പോ എല്ലാപേരും എത്തിയല്ലോ? നമുക്കിന്നു അടിയന്തിരമായി ഒരു കാര്യം ചർച്ച ചെയ്യാൻ ഉണ്ടായിരുന്നു. "

പിങ്കു കുരങ്ങൻ എല്ലാപേരോടുമായി പറഞ്ഞു. 

" എവിടെയോ അടിയന്തിരത്തിനു പോകാനുള്ള കാര്യമായിരിക്കും. ഇന്നത്തെ ശാപ്പാടിന്റെ കാര്യം കുശാലായി. "

സ്വതവേ തീറ്റ പ്രീയനായ ചിപ്പി കോഴിയുടെ ആത്മഗതം ഇത്തിരി ഉറക്കെ ആയിപ്പോയി. കേട്ടവരൊക്കെ ചിരിച്ച് ഒരു വഴിയായി.

പേജ് :3

"ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോൾ കിടന്നു കിണിക്കണ്ട. പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. "

പിങ്കുവിന്റെ ഒപ്പം ഒരേ വീട്ടിൽ വീട്ടുകാരുടെ ഓമനയായി കഴിയുന്ന മീനു തത്ത ശുണ്ഠിയെടുത്തു. 

" അതന്നെ "

ചിങ്കു കുരങ്ങനും അതിനെ പിൻതാങ്ങി. അവനും ആ വീട്ടിലെ അന്തേവാസി ആയിരുന്നു. 

പിങ്കു കുരങ്ങൻ തൊണ്ട ശരിയാക്കി സംസാരിക്കാൻ തുടങ്ങി. 

" പ്രിയരേ, 

നമ്മുടെ ഗ്രാമത്തിലെ പൂവാലിപ്പയ്യിന്റെ കുട്ടി മരിച്ചു പോയ വിവരം നിങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ. ഇപ്പോൾ ആണ് മരണ കാരണം കണ്ടുപിടിച്ചത്. വില്ലൻ പ്ലാസ്റ്റിക് തന്നെ. "

 ഇടിവെട്ട് പോലെ വാർത്ത കേട്ടു ഞെട്ടിയവരിൽ "പ്ലാസ്റ്റിക്കോ "? എന്നൊരു ചോദ്യം ഒരേ സമയം കൂണുപോലെ മുളച്ചു പൊന്തി. 

ഇതിലൊന്നും കാര്യമായി ശ്രദ്ധിക്കാതെ പ്ലാസ്റ്റിക് കവറിൽ നിന്നും നിലക്കടല കൊറിച്ചുകൊണ്ടിരുന്ന ചിപ്പിക്കോഴി മുഖത്ത് പുച്ഛം നിറച്ചു പെട്ടെന്ന് പറഞ്ഞു. 

‌" കവറിനുള്ളിൽ ഉള്ളത് കഴിക്കണം. ആ പ്ലാസ്റ്റിക്കും കൂടി മുണുങ്ങണത് എന്തരിന്? "

‌" ഷട് അപ്പ് ആൻഡ് ഗെറ്റ് ഔട്ട് ഹൌസ്"

‌വല്ലാത്ത ദേഷ്യത്തോടെ ടോമി നായ ചിപ്പിക്കോഴിയുടെ നേരെ കയർത്തു.

പേജ് 4

" ഞാന് മീനാണപ്പി കഴിക്കണത്. പിന്നെ ചെറു പ്രാണികളും. എനക്ക് പ്ലാസ്റ്റിക് എവിടന്നു വരുവാൻ പിള്ളെ "

തിരോന്തോരംകാരുടെ വീട്ടിലെ തങ്കു പൂച്ച നീട്ടി ഒരു കോട്ടുവായ് ഇട്ടു പറഞ്ഞു.

" ഒന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതി ഒന്നിലും കൂടാതെ, വിഡ്ഢികളുടെ സ്വർഗ്ഗത്തു ജീവിക്കുന്ന പമ്പര വിഡ്ഢികൾ. അവരാണ് ഇവിടെ യഥാർത്ഥ വില്ലന്മാർ "

പിങ്കു കുരങ്ങന് നല്ല ദേഷ്യം വന്നു.അവൻ തുടർന്നു. 

" ഇങ്ങനെ ഉള്ളവരെക്കുറിച്ചു ഒരു കഥയുണ്ട്. "

കഥ എന്ന് കേട്ടപ്പോൾ എല്ലാപേരും ഉത്സാഹഭരിതരായി ചെവി കൂർപ്പിച്ചു. പിങ്കു തുടർന്നു. 

"ഒരു കർഷകന്റെ വീട്ടിലെ അന്തേവാസികൾ ആയിരുന്നു ഒരു കോഴിക്കുഞ്ഞും, ഒരു താറാവും പിന്നൊരു ആടും. ആ വീട്ടിൽ നെല്ലൊക്കെ സൂക്ഷിച്ചിരുന്ന അറയിൽ ഒരു എലിയും ഒളിച്ചു താമസിച്ചിരുന്നു. എലി നെല്ല് കട്ട് തിന്നുന്നത് കൊണ്ട് എലിയെപ്പിടിക്കാൻ കർഷകൻ ഒരു എലിപ്പൊറി വച്ചു. ഇതുകണ്ട എലി ആ വീട്ടിലെ കോഴികുഞ്ഞിനോട് പൊറിയുടെ കാര്യം പറഞ്ഞു ജാഗ്രതയോടെ ഇരിക്കാൻ പറഞ്ഞു. പക്ഷേ കോഴിക്കുഞ്ഞു 

"ഞാനെന്തിന് ഭയക്കണം. അതൊരു എലിപ്പൊറി അല്ലേ"

 എന്ന് ഗർവ്വത്തോടെ മറുപടി പറഞ്ഞു. എലി ഉടനെ താറാവിനെക്കണ്ടു കാര്യം പറഞ്ഞു. താറാവും അത് തന്റെ വിഷയമേ അല്ലെന്നു ഉദാസീനത കാട്ടി. 

" അതാണല്ലോ? " ചിപ്പിക്കോഴി ഇടയ്ക്ക് കയറി അഭിപ്രായം പറഞ്ഞു. മറ്റു മൃഗങ്ങളും തമ്മിൽ തമ്മിൽ നോക്കി. പിങ്കു കുരങ്ങൻ കഥ തുടർന്നു. 

" എലി നേരെ ചെന്നു ആടിനോടും പൊറിയുടെ കാര്യം പറഞ്ഞു. പക്ഷേ ആടും അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.

പേജ് 5

ഒരു ദിവസം അർദ്ധരാത്രി എലിപ്പൊറി യിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആടും, കോഴിയുമൊക്കെ നമ്മുടെ എലി പൊറിയിൽ വീണു എന്ന് കരുതി. കർഷകന്റെ ഭാര്യ വിളക്കിടാതെ പൊറിയെ കൈയ്യിൽ എടുത്തു. പക്ഷേ അതിൽ അകപ്പെട്ട പാമ്പ് അവരെ കടിച്ചു. അവരുടെ നിലവിളി കേട്ട കർഷകൻ അവരെ വേഗം ആശുപത്രിയിൽ എത്തിച്ചു. തിരികെ വീട്ടിലേക്കു കൊണ്ട് വന്നപ്പോൾ കർഷകന്റെ ഭാര്യക്ക് കടുത്ത പനിയായി. ഉടനെ കർഷകൻ കോഴിക്കുഞ്ഞിനെ പിടിച്ചു ചിക്കൻ സൂപ്പ് വച്ചു ഭാര്യയ്ക്ക് കൊടുത്തു. എന്നിട്ടും അവർക്ക് അസുഖം ഭേദമായില്ല. അതുകൊണ്ട് അവരുടെ ബന്ധുക്കൾ ഒക്കെ വന്നു ആ വീട്ടിൽ താമസം തുടങ്ങി. അങ്ങനെ അവരെ സൽക്കരിക്കാൻ കർഷകൻ താറാവിനെ കൊന്നു ഇറച്ചി വറുത്തു കൊടുത്തു. പക്ഷേ കഷ്ടകാലത്തിനു കർഷകന്റെ ഭാര്യ മരിച്ചു പോയി. മരണത്തിനു പങ്കെടുക്കാൻ എത്തിയ നാട്ടുകാർക്കായി കർഷകൻ ആടിനെ കൊന്നു ഇറച്ചിക്കറി വച്ചു വിളമ്പി. ഇപ്പോൾ മനസ്സിലായോ? എല്ലാം എല്ലാപേരെയും ബാധിക്കും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ. "

കൂടിയിരുന്നവർ ശരിയാണെന്നു തലയാട്ടി.

" ജലാശയങ്ങളിൽ മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ദ്രവിച്ചു പൊടിയായി വെള്ളത്തിൽ കലരുമ്പോൾ അത് കഴിക്കുന്ന മീനിലും ഈ പ്ലാസ്റ്റിക് ഉണ്ടാവും. അത് കഴിക്കുന്ന നിനക്കും പണി കിട്ടും തങ്കു "

മീനു തത്ത തങ്കു പൂച്ചയെ പരിഹസിച്ചു.

പേജ് 6.

"മണ്ണിൽ വീണു കിടക്കുന്ന പ്ലാസ്റ്റിക് മണ്ണിലുള്ള സൂക്ഷ്മ ജീവികൾക്ക് കൂടി വിനാശകാരിയാവുന്നു. അത് മൂലം വളക്കൂറു നഷ്ട്ടപ്പെട്ട മണ്ണിൽ കൃഷി ചെയ്യാൻ ആവാതെ ലോകം പട്ടിണിയിൽ ആവും. "

പിങ്കു നിരാശയോടെ പറഞ്ഞു. 

" നമുക്ക് ഈ വരുന്ന ഞായറാഴ്ച തന്നെ പ്ലാസ്റ്റിക്കിന്റെ അപകടത്തെപ്പറ്റി എല്ലാപേർക്കും അവബോധം ഉണ്ടാകാൻ ഒരു റാലി സംഘടിപ്പിക്കണം. മനുഷ്യരുടെ വീടുകൾ കയറി ഇറങ്ങി അവരോട് നമുക്ക് അപേക്ഷിക്കണം "

പിങ്കു കുരങ്ങൻ തുടർന്നു. 

" അവര് കേക്കുവോ? "

ചിങ്കു കുരങ്ങൻ വിഷമത്തോടെ പറഞ്ഞു. 

" അവര് കേട്ടാൽ നമുക്ക് കൊടുക്കണ്ട ഹിഹി ഹിഹി "

താൻ പറഞ്ഞ തമാശ സ്വയം ആസ്വദിച്ചു കൊണ്ട് ബബ്ലി നായ തലയറഞ്ഞു ചിരിച്ചു. 

അതിനു മറുപടിയായി ചിങ്കു അവനെ ഒന്ന് ആക്കി . 

"താൻ നന്നാവാത്തത് എന്താടോ വാര്യരെ "

അത് കേട്ട എല്ലാപേരും ചിരിച്ചു. 

" ഇക്കാര്യത്തിൽ നമുക്ക് രുഗ്മ ചേച്ചിയുടെയും, രഞ്ജിത് ചേട്ടന്റെയും സഹായം തേടാം. "

പിങ്കു കുരങ്ങൻ പറഞ്ഞു.


പേജ് 9

ഉടൻതന്നെ അവർ എല്ലാപേരും രുഗ്മയുടെ അടുത്തേക്ക് പോകാനൊരുങ്ങി. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ചിങ്കു പറഞ്ഞു.

" കൊറോണക്കാലം ആണ്. മാസ്ക് ഇടാതെ പോയാൽ രുഗ്മചേച്ചി മുട്ടുകാല് തല്ലി ഒടിക്കും. ഞാൻ മുൻപേ ചെന്ന് രുഗ്മ ചേച്ചിയോട് നമുക്കെല്ലാവർക്കും മാസ്ക് തരാൻ പറയാം. "

പറഞ്ഞതും വാണം വിട്ടപോലെ ചിങ്കു വീട് ലക്ഷ്യമാക്കി ഓടി.

രുഗ്മയും,രഞ്ജിത്തും, അവരുടെ കുടുംബവും ആ ഗ്രാമത്തിലെ ജനങ്ങൾക്ക്‌ ഏറ്റവും വേണ്ടപ്പെട്ടവർ ആയിരുന്നു. അവരുടെ വീട്ടിലെ അന്തേവാസികൾ ആയിരുന്ന പിങ്കുവും, ചിങ്കുവും അവരുടെ പൊന്നോമനകൾ ആയി ആ വീട്ടിൽ എത്തിയതിനു പിന്നിലുള്ള കഥ കേട്ടാൽ മനസ്സിലാകും അവരുടെ ദയാവായ്പ്പ് എത്രയുണ്ടെന്ന്. ഒരിക്കൽ തെരുവ്സർക്കസ്സുകാർ ആ ഗ്രാമത്തിൽ വന്നു. അവരുടെ കൈയ്യിൽ രണ്ട് കുരങ്ങന്മാരും ഉണ്ടായിരുന്നു. അഭ്യാസങ്ങൾ കാണാൻ എത്തിയവരുടെ കൂട്ടത്തിൽ രുഗ്മയും, രഞ്ജിത്തും ഉണ്ടായിരുന്നു.


പേജ് 10

കുരങ്ങന്മാർ ഓരോ അഭ്യാസങ്ങൾ കാട്ടിയ ശേഷം തളർന്ന് , സങ്കടത്തോടെ ഇരിക്കുന്നതായി അവർക്ക് തോന്നി. ആ കുരങ്ങന്മാരെത്തന്നെ അവർ നോക്കിയിരിക്കുന്നത് കണ്ട കുരങ്ങന്മാർ എന്തോ യാചിക്കുന്നപോലെ അവരെ നോക്കി. അതുംകൂടി ആയപ്പോൾ ആ കുരങ്ങന്മാരെ ഏതുവിധേനയും രക്ഷിക്കണം എന്ന് അവർക്ക് തോന്നി. പെട്ടെന്ന് രുഗ്മ ആ തെരുവ് സർക്കസ്സുകാരുടെ അടുത്ത് ചെന്ന് കുറച്ചു പണം തരാം ആ കുരങ്ങന്മാരെ തങ്ങൾക്കു തരാമോ എന്ന് അപേക്ഷിച്ചു.

പക്ഷേ അത്ര വലിയ തുകയൊന്നും കുട്ടികൾക്ക് നൽകാൻ ആവില്ലെന്നു തോന്നിയ സർക്കസ്സുകാർ അവരെ നിർദാക്ഷണ്യം വിരട്ടി. പക്ഷേ പെട്ടെന്ന് രുഗ്മ അവളുടെപക്കൽ ഉണ്ടായിരുന്ന സ്വർണ്ണക്കമ്മൽ, മാല, വള പിന്നെ പാദസരം ഒക്കെ ഊരിയെടുത്ത് കൈയ്യിൽ വച്ചുകൊണ്ട് വീണ്ടും കുരങ്ങന്മാരെ തരാമോ, ഈ സ്വർണ്ണം മുഴുവൻ തരാം എന്ന് വിലപേശി. അത്രയും സ്വർണ്ണം ഒരുമിച്ച് കണ്ട സർക്കസ്സുകാർ വേഗം സ്വർണ്ണം വാങ്ങിയിട്ട് കുരങ്ങന്മാരെ വിട്ടു കൊടുത്തു. 

പേജ് 11


കുരങ്ങന്മാരെയും കൊണ്ട് വീട്ടിലേക്കു വരുമ്പോൾ അവർക്ക് നല്ലഭയം തോന്നി. സ്വർണ്ണം ഒക്കെ ഊരിക്കൊടുത്തതിന് മാതാപിതാക്കൾ ശിക്ഷിക്കുമോ എന്ന ഭയത്തോടെ അവർ വീട്ടിലെത്തി. കുരങ്ങന്മാരെയും കൊണ്ട് വീട്ടിലേക്കു വരുന്ന മക്കളെക്കണ്ട് അച്ഛനുമമ്മയും അന്ധാളിപ്പോടെ നിന്നു. അവർ ഭയന്ന് ഭയന്ന് കാര്യം പറഞ്ഞു. സ്വർണ്ണം കൊടുത്ത കാര്യം പറയാൻ മടിച്ചു നിന്നു. പക്ഷേ രുഗ്മയുടെ നഗ്നമായ കഴുത്തും, കാതും കണ്ട് അമ്മ കാര്യം തിരക്കി. അപ്പോൾ ആണ് അവൾ കുരങ്ങന്മാരെ രക്ഷിക്കാൻ അതൊക്ക ഊരി നൽകിയ കാര്യം പറഞ്ഞത്. ഇപ്പൊ അടികിട്ടും എന്ന് ഭയന്നുവിറച്ചു കുനിഞ്ഞു നിന്ന രുഗ്മയെ അമ്മ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിച്ചു. രുഗ്മയ്ക്കും, രഞ്ജിത്തിനും സന്തോഷം അടക്കാനായില്ല.

" എന്റെ മക്കൾ സമ്പത്തിനേക്കാളും വലുതാണ് അലിവും, സഹജീവി സ്നേഹവും എന്ന് തെളിയിച്ചിരിക്കുന്നു. ഞങ്ങൾ പറഞ്ഞു തന്ന മൂല്യങ്ങൾ മനസ്സിലേക്കെടുത്ത്, അത് പ്രവർത്തിയിൽ നിങ്ങൾ കൊണ്ടുവന്നിരിക്കുന്നു. അഭിമാനം "

പേജ് 12


അച്ഛന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ അവർക്ക് ആഹ്ലാദം അടക്കാനായില്ല. അവർ വേഗം കുരങ്ങന്മാരെ അകത്തേക്ക് കൊണ്ടുപോയി ചങ്ങലകൾ അഴിച്ചുമാറ്റാൻ തുടങ്ങി.

" വേണ്ട. അവർക്കിവിടം നല്ലോണം പരിചയം ആയശേഷം അഴിക്കാം. നമ്മൾ അവരെ ശിക്ഷിക്കാനല്ല, രക്ഷിക്കാൻ ആണ് കൊണ്ടുവന്നതെന്നു അവർക്ക് ബോധ്യം ആയിക്കഴിഞ്ഞാൽ പിന്നെ അവർ ചങ്ങല അഴിച്ചാലും ഇവിടെ നിന്നും ഓടിപ്പോകില്ല "

മാതാപിതാക്കൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു മനസ്സിലാക്കിയ അവർ ആ ഉദ്യമത്തിൽ നിന്നും പിൻതിരിഞ്ഞു.

അങ്ങനെ അവർക്ക് നല്ല ആഹാരം നൽകി, ശുശ്രൂഷിച്ച് നല്ല തേജസ്സും, ഓജസ്സും ഉള്ളവരാക്കി. പിന്നെ അവർക്ക് കൂട്ടായി മീനു തത്തയും അവിടെ എത്തി. പരിക്കേറ്റ് വഴിയിൽ കിടന്ന അവളെയും അവർ പരിചരിച്ച് മിടുക്കിയാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നു.


രുഗ്മയുടെ വീട്ടിലേക്കു മുന്നേ എത്തിയ ചിങ്കു മാസ്ക് വാങ്ങി വച്ച് എല്ലാവർക്കും വിതരണം ചെയ്തു.

പേജ് 13

രഞ്ജിത്ത് പറഞ്ഞതുപോലെ അകലം പാലിച്ച് എല്ലാപേരും വീടിന്റെ സ്വീകരണമുറിയിൽ സഭകൂടി.

പിങ്കു തങ്ങൾ പറയാൻ വന്ന കാര്യം കുട്ടികളോട് അവതരിപ്പിച്ചു.

" ചേച്ചി പൂവാലിപ്പയ്യിന്റെ കുട്ടിയുടെ മരണകാരണം പ്ലാസ്റ്റിക് ആണത്രേ. എന്തെങ്കിലും അടിയന്തിരമായി നമ്മൾ ചെയ്തേ പറ്റു. അല്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയും. "

" അതേ ചേച്ചി.. ഈ മനുഷ്യർക്ക്‌ ഒരു വിവരവും ഇല്ലാതായിപ്പോയല്ലോ. പ്ലാസ്റ്റിക് എത്ര പ്രശ്നകാരകം ആണെന്നറിഞ്ഞിട്ടും എന്തൊരു അലംഭാവം ആണ് അവർ കാട്ടുന്നത്. പൂവാലിയ്ക്ക് എത്ര വേദന ഉണ്ടാവും "

ടോമി സങ്കടത്തോടെ പറഞ്ഞു. അവന്റെ ഉടമസ്ഥരുടെ പശുക്കുട്ടിയാണ് മരിച്ചത്.

എല്ലാം കേട്ട രുഗ്മ വളരെ വിഷമത്തോടെ പറഞ്ഞു.

" എന്ത്‌ ചെയ്യാം. ചില മനുഷ്യർ അങ്ങനെ ആണ്. ഈ കൊറോണക്കാലത്തു പോലും നോക്കിയേ, മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും റോഡിൽക്കൂടി തേരാപ്പാരാ നടക്കുന്നത്. വിവേകബുദ്ധി ജന്മസിദ്ധമായി ലഭിച്ച മനുഷ്യൻ തന്നെ ഇങ്ങനെ പെരുമാറുന്നത് കാണുമ്പോൾ അത്ഭുതം തോന്നും ഒപ്പം ഈർഷ്യയും. "

പേജ് 14

" ഇന്ന് ബുധനാഴ്ച. ഈ ഞായറാഴ്ച റാലി സങ്കടിപ്പിക്കണം നമുക്ക്. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ട് ഇപ്പോൾ തന്നെ "

രഞ്ജിത്ത് പറഞ്ഞു.

" ഹാവു.. ഈ പ്രശ്നം കഞ്ഞി തിളയ്ക്കുംപോലെ എന്റെ മനസ്സിൽ കിടന്നു തിളയ്ക്കുകയായിരുന്നു. ഇപ്പോഴാണ് ആറിത്തണുത്തു പഴങ്കഞ്ഞി ആയത്."

ചിപ്പി പറഞ്ഞത് കേട്ട് മറ്റുള്ളവരെല്ലാം ചിരിച്ചു.

" നോക്കു.. പ്ലാസ്റ്റിക് മാത്രമല്ല. പ്ലാസ്റ്റിക് പോലെത്തന്നെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന എല്ലാം നമുക്ക് അവസാനിപ്പിക്കണം. വനനശീകരണം, ഒക്കെ ഇതിൽ ഉൾക്കൊള്ളിക്കണം. എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾ ആവണം നമ്മൾ ആസൂത്രണം ചെയ്യേണ്ടത്. ഒന്നിൽ മാത്രം ഒതുക്കിയിട്ടു കാര്യമില്ല. പലഭാഗത്തും കര ഇടിഞ്ഞുപോയ നദിയുടെ ഒരു ഭാഗം മാത്രം അടയ്ക്കുന്നപോലെ ആവുമത്. "

രഞ്ജിത്തിന്റെ അഭിപ്രായത്തെ എല്ലാപേരും പിൻതാങ്ങി.

" എന്റെ അനിയൻകുട്ടൻ കീ ജയ് "

രുഗ്മ ഉത്സാഹത്തോടെ വിളിച്ചത് മറ്റുള്ളവരും ഏറ്റു ചൊല്ലി.

" നാളെ മുതൽ എല്ലാ ദിവസവും മുട്ടത്തറയിൽ കൂടണം നമുക്ക്. ഞായറാഴ്ചയ്ക്കു ഇനി അധിക ദിവസങ്ങൾ ഇല്ല "

പിങ്കുക്കുരങ്ങൻ കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു പറഞ്ഞു.

"ബാനറുകൾ എഴുതണം. അതിനുള്ള വാചകങ്ങൾ നമുക്കിപ്പോൾ തന്നെ കണ്ടുപിടിക്കണം '

ചിങ്കു ധൃതികൂട്ടി.

" കാര്യപരിപാടികൾ ആസൂത്രണം ചെയ്യണം. മോളിയടിമലയുടെ അടിവാരത്തിൽ നിന്നും റാലി ആരംഭിക്കാം. മുട്ടത്തറയിൽ അവസാനിപ്പിക്കാം. അവിടെ ഒരു പൊതുസമ്മേളനം നടത്തണം. മനുഷ്യരെയൊക്കെ വിളിക്കണം. "

പിങ്കു പറഞ്ഞത് എല്ലാപേരും കൈയ്യടിച്ചു പാസ്സാക്കി.

"എന്റെ വക ഒരു കവിത ഉണ്ടായിരിക്കുന്നതാണ് "

ചിങ്കു പറഞ്ഞു.

" അച്ചോടാ മുത്തേ.. നീ കവിതയും എഴുതിത്തുടങ്ങിയോ? "

രുഗ്മ വസ്ത്സല്യത്തോടെ അവന്റെ കവിളിൽ തലോടി.

" ടാ.. പോരട്ടെ ഒരു നാല് വരി "

രഞ്ജിത്തിനും ആകാംഷ അടക്കാനായില്ല.

" കാടെവിടെ മക്കളെ നാടെവിടെ മക്കളെ "

ചിങ്കു പറഞ്ഞു.


അച്ചോടാ മുത്തേ.. നീ കവിതയും എഴുതിത്തുടങ്ങിയോ? "

രുഗ്മ വസ്ത്സല്യത്തോടെ അവന്റെ കവിളിൽ തലോടി.

" ടാ.. പോരട്ടെ ഒരു നാല് വരി "

രഞ്ജിത്തിനും ആകാംഷ അടക്കാനായില്ല.

" കാടെവിടെ മക്കളെ നാടെവിടെ മക്കളെ "

ചിങ്കു പറഞ്ഞു തുടങ്ങിയപ്പോൾ ടോമി ഇടപെട്ടു.

" ബാക്കി ഞങ്ങൾക്ക് അറിയാം.. പൊന്നോ" 

എല്ലാപേരും ചിരിച്ചു മടുത്തു.

" പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ കാര്യം അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. അറിയോ വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ ഒരു ഹോട്ടലിൽ പ്ലാസ്റ്റിക് കൊടുത്താൽ ഭക്ഷണം സൗജന്യം. "

രുഗ്മ പറഞ്ഞു.

ഉടനെ ചിപ്പി ഇടപെട്ടു.

" ഈശ്വരാ ഞാൻ ഇത് അറിയാതെ പോയല്ലോ! അതിന്റെ അഡ്രെസ്സ് ഒന്ന് കിട്ടിയിരുന്നെങ്കിൽ. എന്തൊരു രസമായിരിക്കും. പ്ലാസ്റ്റിക് കൊടുക്കുന്നു. ഭക്ഷണം കഴിക്കുന്നു. കൊടുക്കുന്നു, കഴിക്കുന്നു. "

" പൊരിച്ച കോഴീന്റെ മണം "

ടോമി മണം പിടിക്കുന്ന പോലെ അഭിനയിച്ചു കാട്ടി.

"ഹ ഹ അതന്നെ.. നിന്റെ ആക്രാന്തം കണ്ട് ഇത് ശരിയാവില്ലെന്നു അവർ നിന്നെ അടിച്ചു കറി വയ്ക്കും."

പിങ്കു അതിനെ പിന്താങ്ങി.

"ചിരിപ്പിച്ചു കൊല്ലും.. വിഷയത്തിലേക്കു വരിൻ "

രഞ്ജിത്ത് പറഞ്ഞു.

" നമുക്കും അതുപോലൊരു പദ്ധതി നടപ്പിലാക്കണം. ആലോചിക്കണം അതേക്കുറിച്ച് "

രുഗ്മ തുടർന്നു.

" സമ്മേളനത്തിന് നമുക്ക് പഞ്ചായത്തു പ്രസിഡന്റിനെ അധ്യക്ഷൻ ആക്കണം. "

പിങ്കു പറഞ്ഞത് കേട്ട് എല്ലാപേരും ആമോദിച്ചു. അതേ എന്ന് ഒറ്റസ്വരത്തിൽ അവർ തങ്ങളുടെ പിന്തുണ അറിയിച്ചു.

" എനിക്ക് മറ്റൊരു ആശയം തോന്നുന്നു. "

രഞ്ജിത്ത് പറയാൻ പോകുന്നത് എല്ലാപേരും കൗതുകത്തോടെ കേൾക്കാൻ തയ്യാറായിട്ടിരുന്നു.

" പ്ലാസ്റ്റിക്കിന്റെ ഭീകരത എത്രയ്ക്കുണ്ടെന്നു ലോകരെ അറിയിച്ച ഒരു ഫോട്ടോ. പ്ലാസ്റ്റിക്കാൽ ശരീരം ആകെ ചുറ്റപ്പെട്ട ഒരു കടലാമയുടെ ചിത്രം. ഞെട്ടലോടെയാണ് ലോകം അത് കണ്ടത്. അതിന്റെ ഒരു പുനരാവിഷ്‌ക്കരണം ആയാലോ. ആദ്യത്തെ മാസ്സ് എൻട്രി. "

" അത് കലക്കും. നമ്മൂടെ മീനമ്പാറ കുളത്തിലെ രുക്കു ആമയെക്കൊണ്ട് അത് അവതരിപ്പിക്കാം. "

മീനുതത്ത ഉത്സാഹത്തോടെ പറഞ്ഞു.

" ഒരു ശോകമൂകമായ പശ്ചാത്തലസംഗീതം. മങ്ങിയ വെളിച്ചം ഒക്കെയായി നല്ല നാല് ഡയലോഗ് കൂടെ വേണം "

അവൾ ചേർത്തു പറഞ്ഞു.

മീനു മീനു മീനു.. എല്ലാപേരും മീനുവിന് ജേ വിളിച്ചു.

" രുഗ്മ ചേച്ചിയുടെ ഒരു അടിപൊളി പ്രസംഗം വേണം "

ചിങ്കു ചിണുങ്ങലോട് പറഞ്ഞു. സഭാകമ്പം രുഗ്മയ്ക്ക് വലിയൊരു പ്രശ്നം ആണെന്ന് അവനറിയാം. ചിലപ്പോൾ സമ്മതിക്കില്ലെന്നും അവനു തോന്നി.

" ചേച്ചിയ്ക്ക് സ്റ്റേജിൽ കയറിയാൽ പ്രസംഗമല്ല. ഗമകങ്ങൾ ഒക്കെയിട്ട് കച്ചേരി ആവും നടത്തുക. വിറയല് വിറയല് "

രഞ്ജിത് കളിയാക്കി.

" ഇല്ല ഞാൻ ഭയന്ന് പിന്മാറില്ല. എന്തിന് ഭയക്കുന്നുവോ അത് തിരികെത്തിരികെ ചെയ്യുക. താനേ ഭയം മാറും. ഇതൊരു അവസരം എന്റെ ഭയം മാറ്റാൻ.

 തെറ്റുകുറ്റങ്ങൾ ഒക്കെ വരാം. പോകെ പോകെ അതുമൊക്കെ തിരുത്തപ്പെടും "

രുഗ്മ തന്റെ ഭയത്തെപ്പോക്കാൻ തുനിഞ്ഞിറങ്ങുന്നവളെപ്പോലെ പറഞ്ഞു.

പിറ്റേന്ന് മുട്ടത്തറയിൽ ഒത്തുകൂടാൻ തീരുമാനിച്ച്‌ അവർ പിരിഞ്ഞു.


പിറ്റേന്ന് മുട്ടത്തറയിൽ അവർ ഒത്തുകൂടി. മറ്റു മൃഗങ്ങളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവർ തീരുമാനിക്കുകയും, അതുകൊണ്ട് അവരെക്കൂടെ ക്ഷണിക്കുകയും ചെയ്തിരുന്നു. പരിപാടികൾ ആസൂത്രണം ചെയ്യാനും, ചിട്ടയോടെ കാര്യങ്ങൾ അവതരിപ്പിക്കാനും അവർ പാരസ്പര്യത്തോടെ സഹകരിച്ചു. പ്ലാസ്റ്റിക്‌ നിർമ്മാർജ്ജനം മാത്രമല്ല ആഗോളതാപനവും അവർ ചർച്ച ചെയ്തു. രുഗ്മയുടെ പള്ളിക്കൂടത്തിലെ മൂന്ന്‌ പെൺകുട്ടികൾ കൂടി ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ക്വിസ്, ആഗോള താപനത്തേക്കുറിച്ചുള്ള പ്രസംഗ മത്സരം എന്നിവയിലൊക്കെ സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്ന ആ കൊച്ചു മിടുക്കികൾ സഹോദരിമാരും ആയിരുന്നു. ഒറ്റപ്രസവത്തിൽ ജനിച്ചവർ. അവരെ രുഗ്മ എല്ലാപേർക്കും പരിചയപ്പെടുത്തി.

" കൂട്ടുകാരെ ഇവർ ഇനി നമുക്കൊപ്പം ഉണ്ടാകും. ചിന്നു, മിന്നു പിന്നെ പൊന്നു. സഹോദരിമാർ ആണ്. കൂട്ടുകാരെ ഞങ്ങളുടെ കൂട്ടത്തിലേക്കു നിങ്ങൾക്ക് സ്വാഗതം. "

രുഗ്മ പറഞ്ഞതുകേട്ട് മറ്റുള്ളവരും സ്വാഗതം എന്ന് ഏറ്റ്പറഞ്ഞു. 

" മൂന്ന്‌ പെൺമക്കളാ ..എന്റെ

ആറ്റുകാലമ്മച്ചി .. കുത്തുപാള എടുത്ത തന്നെ കേട്ടാ "

തങ്കുപ്പൂച്ച സഹതാപം മുഖത്ത് കാട്ടി പറഞ്ഞു.

അതുകേട്ട ആ പെൺകുട്ടികൾ തമ്മിൽ, തമ്മിൽ നോക്കി ചിരിച്ചു. പിന്നെ പറഞ്ഞു.

" ഞങ്ങളുടെ അച്ഛനമ്മമാർ ഒരിക്കലും അങ്ങനെ ഭയപ്പെടുന്നില്ല. ഞങ്ങളെക്കിട്ടിയതിൽ അവർ അഭിമാനിക്കുന്നു. പെൺകുട്ടികൾ വേണ്ടെന്ന് പറയുന്നവർക്ക് മുൻപിൽ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം എന്ന് പറയിക്കും ഞങ്ങൾ. "

"അത് ശരിയാ "

രുഗ്മ പറഞ്ഞു. പിന്നെ തുടർന്നു.

" ക്വിസ്സിൽ പങ്കെടുത്തു സമ്മാനങ്ങൾ വാരിക്കൂട്ടി പള്ളിക്കൂടത്തിനു അഭിമാനം ആയവരാ ഇവർ. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിച്ചു കുട്ടികൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നുമുണ്ട്. നമുക്ക് പറ്റിയ കൂട്ടുകാരാ "

തുടർന്ന് അവർ തമ്മിൽ തമ്മിൽ പരിചയപ്പെട്ടു. ചർച്ചകൾ നടത്തി.

" നാൾക്ക്നാൾ ചൂട്കൂടി വരുന്നു എന്ന് വിലപിക്കുന്നതല്ലാതെ മുതിർന്നവർ ആരും ഒന്നും ചെയ്യുന്നില്ല."

രഞ്ജിത്ത് പറഞ്ഞു. 

" അതേ ഉച്ചകോടി സമ്മേളങ്ങൾ ഒക്കെ വെറും പ്രഹസനങ്ങൾ. കൂടുന്നു, കുറേ കൊച്ചുവർത്തമാനം പറയുന്നു, ഫോട്ടോസ് എടുക്കുന്നു. പിരിയുന്നു."

ചിന്നു പറഞ്ഞു.

" ആ ഗ്രേറ്റ തുൻബർഗ്ഗിന് അതല്ലേ ദേഷ്യം വന്നത്. "

രഞ്ജിത്ത് പറഞ്ഞു.

" അതന്നെ.. കലിപ്പുകള് വന്ന് ആ കൊച്ച് നാക്കുപിടുങ്ങുംപോലെ നാല് ചോയിച്ചില്ലേ"

തങ്കു കാലുകൾ നക്കി വൃത്തിയാക്കുന്നതിനിടെ പറഞ്ഞു.

" എന്ത്‌ ചോദിച്ചു "?

കാര്യം അറിയാനുള്ള ആകാംക്ഷയോടെ ചിപ്പിക്കോഴി ചോദിച്ചു.

"ആ നീ കണ്ടില്ലേ അത്. ടി. വിയില്?"

തങ്കു ചിപ്പിയോട് അതിശയോക്തിയോടെ ചോദിച്ചു.

" ഇല്ലെന്നേ.. ആരാ ആ ഗ്രേറ്റ? "

ചിപ്പി മറുപടി പറഞ്ഞു.

" അയ്യോ ആ കൊച്ച് കട്ടക്കലിപ്പിലായിപ്പോയി. ലോകനേതാക്കളെ നോക്കി തള്ളേ നെനക്കൊക്കെ ഉളുപ്പില്ലേ ന്നു കേട്ടുകളഞ്ഞില്ലിയാ. നമ്മളെ ഒക്കെ പറ്റിക്കാൻ നെനക്കൊക്ക എങ്ങനെ ധൈര്യം വന്നു എന്നൊക്ക ഒരേ ചോദ്യം. "

" ശരിക്കും നാഗവല്ലിയെപ്പോലെ.. വിടമാട്ടെ.. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ വിടമാട്ടെ. ഇത് ആഗസ്റ്റ്‌.. ഞങ്ങൾ നിങ്ങളെ വീക്ഷിക്കുന്നുണ്ട്.. ഇനിയും നടപടി എടുത്തില്ല.. നിങ്ങളെയൊക്കെ കൊന്നു കൊലവിളിക്കാനും മടിക്കില്ല ഞങ്ങൾ "

ചിങ്കു മണിച്ചിത്രത്താഴിലെ നാഗവല്ലിയെപ്പോലെ അഭിനയിച്ചു ഡയലോഗ് അടിച്ചു.

"ചിങ്കു "

ടോമിനായ സുരേഷ്ഗോപിയേപ്പോലെ അലറിവിളിച്ചു.

" എടാ നിർത്തിൻ.. എന്ത്‌ സീരിയസ്സ് കാര്യം പറഞ്ഞാലും എടുത്തിട്ടോളും ചളു. "

പിങ്കു അവരെ വിരട്ടി.

" ഞങ്ങൾക്ക് ഇതാണ് ഇഷ്ടമായത്. നല്ല തമാശക്കാരാ നിങ്ങളൊക്കെ. "

പെൺകുട്ടികൾ പറഞ്ഞു.

" ചേച്ചി ഈ ആഗോളതാപനം എന്തടിസ്ഥാനത്തിലാ കണക്കാക്കുന്നെ?

രഞ്ജിത്ത് പെൺകുട്ടികളോടായി ചോദിച്ചു. 


പിറ്റേന്നും, അതിന്റെ പിറ്റേന്നും ഒക്കെ അവതരിപ്പിക്കേണ്ട കാര്യപരിപാടികളുടെ ചർച്ചയിൽ അവർ മുഴുകി. രുക്കു ആമയുടെ എൻട്രിയ്ക്കുള്ള വാചകങ്ങൾ

അവർക്കു രഞ്ജിത്ത് പറഞ്ഞു കൊടുത്തു.

 മനുഷ്യന്മാരെ,

ഞങ്ങൾ നിങ്ങളോടെന്തു തെറ്റ് ചെയ്തു?ഒരു പ്ലാസ്റ്റിക് കൂട് സമുദ്രത്തിലേക്കു നിങ്ങൾ വലിച്ചെറിയുമ്പോൾ നിങ്ങൾ അറിയുന്നുണ്ടോ? ആ കൂട് സന്തോഷത്തോടു നീന്തിത്തിരിയുന്ന ഞങ്ങളിലൊരാളുടെ മുഖത്തേക്ക് ചുറ്റി ശ്വാസം കിട്ടാതെ ഞങ്ങൾ പിടയുന്നെന്ന്. ഞങ്ങളിലാരോ അത് ഭക്ഷണമാണെന്ന് കരുതി കഴിച്ച്, വയറുപെരുകി ദിവസങ്ങളോളം മരണവെപ്രാളത്തോടെ സമുദ്രമാകെ വെപ്രാളത്തോടെ അലഞ്ഞു തിരിയുന്നുണ്ടെന്ന്. നിങ്ങളുടെ മുൻപിൽ വയറുവേദന കൊണ്ട് പുളയുന്ന നിങ്ങളുടെ കുഞ്ഞിന് മരുന്നുണ്ട്, നിങ്ങളുടെ കൈയ്യിൽ. ഞങ്ങളോ ഒന്നും ചെയ്യാനാകാതെ ഞങ്ങളുടെ കുഞ്ഞുങ്ങൾ പ്ലാസ്റ്റിക് കഴിച്ച് മരണവേദന അനുഭവിക്കുന്നത് കണ്ട് കണ്ട് ഉരുകി ഉരുകി.. നിങ്ങളതൊന്നും കാണുന്നില്ലല്ലോ? നിങ്ങൾക്കതൊന്നും കാണുകയും വേണ്ട. ഉല്ലാസത്തോടെ കടൽക്കരയിൽ കുട്ടികൾക്കൊപ്പം ഒരു സായാഹ്നം ചെലവഴിച്ച്‌, പലതും വാങ്ങിക്കൊറിച്ച്‌ , ആ പ്ലാസ്റ്റിക് കൂടുകളൊക്ക സമുദ്രത്തിലേക്കു ഒഴുക്കി നിങ്ങൾ പോകുമ്പോൾ അറിയുക. ഞങ്ങൾക്കന്ന് ദുരന്തത്തിന്റെ ദിവസമായിരിക്കും. ഇതൊക്കെ നിങ്ങൾ വാർത്തകളിൽ ഒക്കെ കാണുന്നുണ്ട്, അറിയുന്നുണ്ട്. പക്ഷേ ഒരു പ്ലാസ്റ്റിക് കൂട് സമുദ്രത്തിലേക്കു വലിച്ചെറിയുമ്പോൾ, ഒരു നിമിഷമെങ്കിലും നിങ്ങൾ ഞങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?ഇല്ല.. ഒരിക്കലും ഇല്ല.. ഇല്ല..

ശബ്ദരേഖ തീരുമ്പോൾ രുക്കു ആമ തറയിലേക്ക് വീണ് മരണവെപ്രാളത്തോടെ പിടയുന്ന രംഗത്തോടെ തിരശീല വീഴുന്നു.

രഞ്ജിത്ത് പറഞ്ഞുകൊടുത്ത വാചകങ്ങൾ രുഗ്മ മൊബൈലിൽ റെക്കോർഡ് ചെയ്തു. ആ ശബ്‌ദരേഖ അവരുടെയൊക്കെ കണ്ണ് നനച്ചു.


ഞായറാഴ്ച രാവിലെ എല്ലാവർക്കും ആകെ ഒരു ഉത്സവ പ്രതീതി. ഉച്ചയോടുകൂടി എല്ലാപേരും മോളിയടി മലയുടെ അടിവാരത്തിൽ ഒത്തുകൂടി. ആ ഗ്രാമത്തിലെ കുട്ടികളും, മൃഗങ്ങളും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആർജ്ജവത്തോടെ മുന്നോട്ട് വന്നു. പലരും ബാനറുകൾ സ്വന്തമായി എഴുതി കൊണ്ടുവന്നു.

"പ്ലാസ്റ്റിക് എന്ന അസുരനെ ജയിക്കാൻ

കാലാൽപ്പാടയിതാ പുറപ്പെട്ടു" എന്നതായിരുന്നു മുൻപിൽ ജാഥ നയിക്കുന്ന രുഗ്മയുടെയും, പിങ്കുവിന്റെയും ബാനറിലെ വാചകം. പ്ലക്കാർഡുകളിലും അർത്ഥവത്തായ വാചകങ്ങൾ.

" ഭാവി തലമുറയെ പ്ലാസ്റ്റിക് ചിതയിൽ എരിക്കല്ലേ "

"ഭൂമിക്കു പ്ലാസ്റ്റിക് പരവതാനി 

താഴുന്ന ഭൂഗർഭ ജലവിതാനം."

മൃഗങ്ങളുടെ പ്ലക്കാർഡ് വാചകങ്ങൾ പിങ്കുവും, മീനു തത്തയുമൊക്കെ കണ്ടുപിടിച്ചു.

" ഭൂമി ഞങ്ങളുടെയും സ്വന്തം

അതിനെ നശിപ്പിക്കാൻ ആരുതന്നവകാശം."

" മനുഷ്യാ നീയോ വിവേകി

ഇരിക്കും കൊമ്പ് മുറിക്കും അവിവേകി "

ജാഥയ്ക്കിടയിൽ അവർ നാട്ടുകാരെയൊക്ക സ്നേഹപൂർവ്വം സമ്മേളനത്തിന് ക്ഷണിച്ചു. മാസ്കിന്റെ കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു.

ജാഥ അവസാനിച്ചു സമ്മേളനം തുടങ്ങി. 


രുക്കു ആമയുടെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശരീരവും, തികഞ്ഞ ഭാവാഭിനയവും പശ്ചാത്തലത്തിൽ ഉള്ള ശബ്ദരേഖയും കൂടി കാണികളിൽ വല്ലാത്തൊരു നൊമ്പരമുണർത്തി.


പഞ്ചായത്തു പ്രസിഡന്റിനെയും, നാട്ടുകാരെയും രഞ്ജിത്ത് സ്വാഗതം ചെയ്തു. മൂന്ന്‌ പെൺകുട്ടികളും ചേർന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഒരു സംഘഗാനം പാടി. രുഗ്മയെ രണ്ട് വാക്ക് സംസാരിക്കാൻ ക്ഷണിച്ചപ്പോൾ ധൈര്യപൂർവ്വം അവൾ സ്റ്റേജിലേക്കു വന്നു. അപ്പോൾ കുട്ടികളും, മൃഗങ്ങളും ഹർഷാരവം മുഴക്കി.

"മാന്യസദസ്സിന് സാദര നമസ്കാരം,

ഞാൻ ഒന്നും എഴുതി പഠിച്ചിട്ടല്ല നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ പറയുന്നതെന്തായാലും എന്റെ ഹൃദയത്തിൽ നിന്നൊഴുകി വരുന്ന വാക്കുകളായിരിക്കും.തെറ്റുകുറ്റങ്ങൾ പൊറുക്കുക."

 അവൾ തൊണ്ട ശരിയാക്കി തുടർന്നു.

" പ്ലാസ്റ്റിക് മാത്രമല്ല എന്റെ വിഷയം. ആഗോള പരിസ്ഥിതി വ്യവസ്ഥയെ ബാധിക്കുന്നതെല്ലാം എന്റെ വിഷയങ്ങൾ ആണ്. പ്ലാസ്റ്റിക് അതിൽ ഒന്ന് മാത്രം. അതുകൊണ്ട് തന്നെ എല്ലാറ്റിനും എതിരായി പ്രവർത്തിക്കുന്ന bruhatthaaya ഒരു പദ്ധതി ആണ് ഞങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഞങ്ങൾ,അതായത് ഞാനുൾപ്പെടെയുള്ള ഈ ഗ്രാമത്തിലെ കുട്ടികളും, മിണ്ടാപ്രാണികളായ മൃഗങ്ങളും അസ്വസ്ഥരാണ്. ചുറ്റിനും കാണുന്നതും കേൾക്കുന്നതും നല്ല വാർത്തകളും അല്ല. ഒരുവശത്ത് ഉയരുന്ന അന്തരീക്ഷതാപനില, മറുവശത്തു ഭൂഗർഭജലശേഷിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്. കരയിൽ മാത്രമല്ല. അങ്ങ് സമുദ്രത്തിലും ഉണ്ട് ഈ അസ്വസ്ഥത. ആരാണ് പ്രതിക്കൂട്ടിൽ? എല്ലാം അറിയാമെന്നു ഭാവിക്കുന്ന മുതിർന്നവർ, മനുഷ്യർ. മനുഷ്യരുടെ പ്രതിനിധി എന്ന നിലയിൽ മൃഗങ്ങൾക്കു മുൻപിൽ ചൂളിപ്പോകുകയാണ് ഞങ്ങൾ, കുട്ടികൾ. ഒരു പൈക്കുട്ടി പ്ലാസ്റ്റിക് കഴിച്ച് മരിച്ചാൽ മനുഷ്യർക്കെന്തു ചേതം. മൃഗങ്ങൾ എന്നാൽ അത്ര പ്രാധാന്യം ഒന്നും കൽപ്പിക്കേണ്ടെന്നാണ് വയ്പ്പ്. എന്തിന് ഇന്നത്തെ തലമുറയുടെയോ, വരാൻപോകുന്ന തലമുറയുടെയോ കാര്യത്തിൽപോലും അവർക്കൊരു കരുതലും ഇല്ല. ഗ്രേറ്റ തുൻബർഗ്ഗ് എന്ന സ്വീഡൻകാരി പെൺകുട്ടിയുടെ കരച്ചിൽ നമ്മൾ മാധ്യമങ്ങൾ വഴി കണ്ടതല്ലേ? അവളെ പുച്ഛവും, പരിഹാസവുമായിരുന്നു ലോകനേതാക്കൾക്ക്. ആ കരച്ചിൽ നമ്മൾ ഓരോ കുട്ടിയിലും ഉണ്ട്. ഓരോ മൃഗങ്ങളിലും ഉണ്ട്. മിണ്ടാപ്രാണികൾ കരയുന്നത് അവരെങ്ങനെ കേൾക്കാനാണ്. പ്ലാസ്റ്റിക്‌ ഇന്നീക്കാണും വിധം വിനാശകാരിയായി തീർന്നതിനു കാരണക്കാർ നമ്മുടെ മാതാപിതാക്കൾ ഉൾപ്പെടുന്ന മുതിർന്നവർ തന്നെയാണ്. എത്രയൊക്കെ മുന്നറിയിപ്പുകൾ നടത്തിയിട്ടും അവർ കാട്ടിയ അലംഭാവം അതാണ്‌ ഇന്നീ രീതിയിൽ നിയന്ത്രണം ഇല്ലാതെ ഒരു രാക്ഷസ രൂപമെടുത്ത് പ്ലാസ്റ്റിക് നാശം വിതച്ച് നമ്മുടെ മുന്നിൽ നിൽക്കുന്നത്. ഓരോ വീട്ടിൽ നിന്നും പുറത്തേക്ക് കളയുന്ന മാലിന്യങ്ങൾ ജൈവ, അജൈവ മാലിന്യങ്ങൾ എന്ന നിലയ്ക്ക് തരം തിരിക്കാൻ അവർ മിനക്കെടുന്നുണ്ടോ? അതിനൊക്കെ അവർക്ക് എവിടെ നേരം. മൂന്ന്‌ തലമുറയ്ക്കുള്ളത് നേടി അതിൽ ഊറ്റം കൊള്ളാൻ അല്ലേ അവർക്ക് ശ്രദ്ധ. അവർ മറക്കുന്ന ഒന്നുണ്ട്. അവർ നേടിയ സ്വത്തുക്കൾ അനുഭവിക്കാൻ അല്ല ഒരിറ്റു ദാഹജലത്തിനും, ശുദ്ധവായുവിനും ആയി പരക്കം പാച്ചിലിൽ ആയിരിക്കും നമ്മൾ.

ഗ്രേറ്റ തുൻബർഗ്, രാഷ്ട്രത്തലവന്മാരോട് ചോദിച്ച കുറേ ചോദ്യങ്ങൾ ഉണ്ട്. അതുതന്നെയാണ് കുട്ടികളുടെ പ്രതിനിധിയായി എനിക്കും ചോദിക്കാൻ ഉള്ളത്.

ഞങ്ങളുടെ സ്വപ്നങ്ങൾ കവർന്നു. ബാല്യം മോഷ്ടിച്ചു. ജനങ്ങളും, മൃഗങ്ങളും മരിച്ചു കൊണ്ടിരിക്കുമ്പോൾ മാലാഖമാരുടെ കഥകൾ പറഞ്ഞും, ധനം, സാമ്പത്തിക ലാഭം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞും നടക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? ഞങ്ങൾ നിങ്ങളെ വീക്ഷിക്കുന്നുണ്ട്. നിങ്ങൾ എന്താണ്‌ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ പോകുന്നതെന്ന്. ഇല്ലെങ്കിൽ ഗ്രേറ്റയുടെ പാത പിന്തുടർന്നു ഞങ്ങൾ പഠിപ്പു മുടക്കി ഓരോ ഭരണകേന്ദ്രങ്ങൾക്ക് മുന്നിലും സത്യാഗ്രഹം നടത്തും. "ഫ്രൈഡേയ്സ് ഫോർ ഫ്യുച്ചർ " എന്ന ഗ്രേറ്റയുടെ സംരംഭത്തിന് നാല് ലക്ഷം കുട്ടികളാണ് ലോകമാകമാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പഠിപ്പു മുടക്കി പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം. നമുക്കും അതൊക്ക അനുകരിക്കാം, മാതൃകയാക്കാം. കാരണം ഈ ഭൂമി നമ്മുടേതും കൂടിയാണ്. ഇവിടെ ജീവിക്കാൻ ഉള്ള അവകാശം നമുക്ക് ഉണ്ട്. അതുകൊണ്ട് എല്ലാവർക്കും അവകാശപ്പെട്ട ഭൂമി നശിപ്പിക്കുന്നവർക്കെതിരെ നീതിനിഷേധം എന്ന നിലയിൽ നിയമനടപടികൾക്ക് വരെ നമ്മൾ നീങ്ങണം. ഗ്രേറ്റ മനുഷ്യാവകാശ കമ്മീഷനിൽ ബാലാവകാശ ലംഘനം എന്ന പേരിൽ പരാതി നൽകി. ഇന്ത്യക്കാരിയായ റിതിമ പാണ്ടേ ഉൾപ്പെടെ പതിനാറു കുട്ടികൾ ആ പരാതിയിൽ ഒപ്പിട്ടു. ഇതൊരു തുടക്കം മാത്രം. അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ പോരാടി നേടിയെടുക്കണം. കുറ്റക്കാരെ ശിക്ഷിക്കണം. ഇനി മുതൽ അതിനായി ഇറങ്ങി പ്രവർത്തിക്കാം. കുട്ടികളുടെയും, മൃഗങ്ങളുടെയും കൂട്ടായ്‌മയിലൂടെ അത് നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യും.

നമ്മെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ. അണിചേരാം. പൊരുതാം, നേടിയെടുക്കാം നമ്മുടെ അവകാശങ്ങളെ.

രുഗ്മയ്ക്ക് തങ്ങളുടെ ആഹ്ലാദം അറിയിച്ചു കൊണ്ട് കുട്ടികളും, മൃഗങ്ങളും കൈതട്ടി പ്രോത്സാഹനം നൽകി. 

അധ്യക്ഷപ്രസംഗം നടത്താൻ പഞ്ചായത്തു പ്രസിഡന്റിനെ രുഗ്മ ക്ഷണിച്ചു. എല്ലാപേരും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു.


സഹൃദയരായ നാട്ടുകാരെ, എന്റെ പ്രീയപ്പെട്ട കുട്ടികളെ,മൃഗസുഹൃത്തുക്കളെ,

എല്ലാപേർക്കും എന്റെ സാദരനമസ്കാരം.

നിങ്ങളുടെ മുൻപിൽ ലജ്ജയോടെയാണ് ഞാൻ ഈ നിമിഷം നിൽക്കുന്നത്. മുതിർന്നവർ എന്നാൽ എല്ലാം അറിയാവുന്നവർ. ചിന്താശേഷി ഉള്ളവർ എന്നൊക്കെയാണ് നമ്മൾ ഊറ്റംകൊണ്ടിരുന്നത്. വരാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് എത്ര താക്കീതുകൾ ലഭിച്ചാലും നമ്മൾ മുതിർന്നവർ അത് കാര്യമാക്കില്ല. നമുക്ക് നമ്മുടെ കാര്യം. വെറുതെ രാഷ്ട്രീയം പറഞ്ഞും, അതിന്റെ പേരിൽ തമ്മിൽ തല്ലിയും ഒക്കെ നടക്കാൻ അല്ലേ നമുക്ക് നേരം.ക്രിയാത്മകമായി ആ ദുരന്തത്തെ നേരിടാൻ മുൻകൂട്ടി എന്തെങ്കിലും നമ്മൾ ചെയ്യാറുണ്ടോ? ഒരു ബലിയാടുണ്ടാകുന്നത് വരെ നമ്മൾ ദുരന്തത്തേക്കുറിച്ച് അജ്ഞത നടിക്കും. ദുരന്തം നടന്നശേഷം കുറച്ചു നാൾ അതേപ്രതി ദുഃഖിച്ചു നടക്കും. ചർച്ചകൾ നടത്തും. പിന്നെ കാര്യങ്ങൾ പഴയപോലെ. പ്ലാസ്റ്റിക് കഴിച്ച് ഒരു പൈക്കിടാവ് മരിച്ചു പോയപ്പോൾ പോലും ആരും ഉണർന്നില്ല. പൈക്കിടാവല്ലേ, നിസ്സാരം. ഒടുവിൽ നമ്മൾ നിസ്സാരരെന്നു കരുതിയ കുട്ടികളും, മൃഗങ്ങളും വേണ്ടിവന്നു നമ്മൾ മുതിർന്നവരുടെ ബുദ്ധിയിൽ വെളിച്ചം വീശാൻ . അതേ ലജ്ജിക്കുകയാണ്. ഞാനും ഈ നാട്ടിലുള്ള മുതിർന്നവരായ മനുഷ്യരൊക്കെയും. രുക്കു ആമയുടെ പ്രകടനം ഗംഭീരം എന്ന് പറയുമ്പോഴും, മനുഷ്യരുടെ പ്രതിനിധി എന്നുള്ള നിലയ്ക്ക് ഞാൻ തീരെ ചെറുതായപോലെ. മനസ്സ് കനക്കുന്നു. തീവ്രമായ ഒരു വ്യസനം ഉള്ളിന്റെ ഉള്ളിൽ എവിടെയോ എനിക്ക് അനുഭവിച്ച്‌ അറിയാൻ ആകുന്നുണ്ട്. ഇപ്പോൾ ഞാൻ വാക്ക് തരുന്നു കുട്ടികളെ. ഈ പഞ്ചായത്തിന്റെ പ്രസിഡന്റ്‌ എന്ന നിലയ്ക്ക് എന്നാൽ കഴിയുന്നതെന്തും ഞാൻ ചെയ്തു തരാം. ഉറപ്പ്. നിങ്ങൾ തീരുമാനിച്ചു ചെയ്യുന്ന ഏതു കാര്യത്തിനും സാമ്പത്തികമായ, ശാരീരികമായും ഉള്ള എല്ലാ സഹായങ്ങളും ഉണ്ടാകും. ഞാൻ മാത്രമല്ല ഈ നാട്ടിലെ സർവ്വ ജനങ്ങളും നിങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. ധൈര്യമായി മുന്നോട്ട് പോവുക. അഭിമാനമാണ് നിങ്ങളെ പ്രതി ഞങ്ങൾക്ക്. എന്റെ എല്ലാ ആശംസകളും. അവസാനം കൃതജ്ഞത രേഖപ്പെടുത്തുന്ന

ചുമതല മീനു തത്തമ്മയ്ക്ക് ആയിരുന്നു. അങ്ങനെ സന്തോഷപൂർവ്വം സമ്മേളനം സമാപ്തമായി. കുട്ടികളും, മൃഗങ്ങളും അതീവ സന്തുഷ്ടരും, ശുഭാപ്തിവിശ്വാസം ഉള്ളവരുമായി പുതിയ ഊർജ്ജം നിറച്ച് അടുത്ത ഘട്ട നടപടികളിലേയ്ക്ക് പോയി.


പഞ്ചായത്തു പ്രസിഡന്റിനെയും, നാട്ടുകാരെയും രഞ്ജിത്ത് സ്വാഗതം ചെയ്തു. മൂന്ന്‌ പെൺകുട്ടികളും ചേർന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഒരു സംഘഗാനം പാടി. രുഗ്മയെ രണ്ട് വാക്ക് സംസാരിക്കാൻ ക്ഷണിച്ചപ്പോൾ ധൈര്യപൂർവ്വം അവൾ സ്റ്റേജിലേക്കു വന്നു. അപ്പോൾ കുട്ടികളും, മൃഗങ്ങളും ഹർഷാരവം മുഴക്കി.

"മാന്യസദസ്സിന് സാദര നമസ്കാരം,

ഞാൻ ഒന്നും എഴുതി പഠിച്ചിട്ടല്ല നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ പറയുന്നതെന്തായാലും എന്റെ ഹൃദയത്തിൽ നിന്നൊഴുകി വരുന്ന വാക്കുകളായിരിക്കും.തെറ്റുകുറ്റങ്ങൾ പൊറുക്കുക."

 അവൾ തൊണ്ട ശരിയാക്കി തുടർന്നു.

" പ്ലാസ്റ്റിക് മാത്രമല്ല എന്റെ വിഷയം. ആഗോള പരിസ്ഥിതി വ്യവസ്ഥയെ ബാധിക്കുന്നതെല്ലാം എന്റെ വിഷയങ്ങൾ ആണ്. പ്ലാസ്റ്റിക് അതിൽ ഒന്ന് മാത്രം. അതുകൊണ്ട് തന്നെ എല്ലാറ്റിനും എതിരായി പ്രവർത്തിക്കുന്ന bruhatthaaya ഒരു പദ്ധതി ആണ് ഞങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഞങ്ങൾ,അതായത് ഞാനുൾപ്പെടെയുള്ള ഈ ഗ്രാമത്തിലെ കുട്ടികളും, മിണ്ടാപ്രാണികളായ മൃഗങ്ങളും അസ്വസ്ഥരാണ്. ചുറ്റിനും കാണുന്നതും കേൾക്കുന്നതും നല്ല വാർത്തകളും അല്ല. ഒരുവശത്ത് ഉയരുന്ന അന്തരീക്ഷതാപനില, മറുവശത്തു ഭൂഗർഭജലശേഷിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്. കരയിൽ മാത്രമല്ല. അങ്ങ് സമുദ്രത്തിലും ഉണ്ട് ഈ അസ്വസ്ഥത. ആരാണ് പ്രതിക്കൂട്ടിൽ? എല്ലാം അറിയാമെന്നു ഭാവിക്കുന്ന മുതിർന്നവർ, മനുഷ്യർ. മനുഷ്യരുടെ പ്രതിനിധി എന്ന നിലയിൽ മൃഗങ്ങൾക്കു മുൻപിൽ ചൂളിപ്പോകുകയാണ് ഞങ്ങൾ, കുട്ടികൾ. ഒരു പൈക്കുട്ടി പ്ലാസ്റ്റിക് കഴിച്ച് മരിച്ചാൽ മനുഷ്യർക്കെന്തു ചേതം. മൃഗങ്ങൾ എന്നാൽ അത്ര പ്രാധാന്യം ഒന്നും കൽപ്പിക്കേണ്ടെന്നാണ് വയ്പ്പ്. എന്തിന് ഇന്നത്തെ തലമുറയുടെയോ, വരാൻപോകുന്ന തലമുറയുടെയോ കാര്യത്തിൽപോലും അവർക്കൊരു കരുതലും ഇല്ല. ഗ്രേറ്റ തുൻബർഗ്ഗ് എന്ന സ്വീഡൻകാരി പെൺകുട്ടിയുടെ കരച്ചിൽ നമ്മൾ മാധ്യമങ്ങൾ വഴി കണ്ടതല്ലേ? അവളെ പുച്ഛവും, പരിഹാസവുമായിരുന്നു ലോകനേതാക്കൾക്ക്. ആ കരച്ചിൽ നമ്മൾ ഓരോ കുട്ടിയിലും ഉണ്ട്. ഓരോ മൃഗങ്ങളിലും ഉണ്ട്. മിണ്ടാപ്രാണികൾ കരയുന്നത് അവരെങ്ങനെ കേൾക്കാനാണ്. പ്ലാസ്റ്റിക്‌ ഇന്നീക്കാണും വിധം വിനാശകാരിയായി തീർന്നതിനു കാരണക്കാർ നമ്മുടെ മാതാപിതാക്കൾ ഉൾപ്പെടുന്ന മുതിർന്നവർ തന്നെയാണ്. എത്രയൊക്കെ മുന്നറിയിപ്പുകൾ നടത്തിയിട്ടും അവർ കാട്ടിയ അലംഭാവം. അതാണ്‌ ഇന്നീ രീതിയിൽ നിയന്ത്രണം ഇല്ലാതെ ഒരു രാക്ഷസ രൂപമെടുത്ത് പ്ലാസ്റ്റിക് നാശം വിതച്ച് നമ്മുടെ മുന്നിൽ നിൽക്കുന്നത്. ഓരോ വീട്ടിൽ നിന്നും പുറത്തേക്ക് കളയുന്ന മാലിന്യങ്ങൾ ജൈവ, അജൈവ മാലിന്യങ്ങൾ എന്ന നിലയ്ക്ക് തരം തിരിക്കാൻ അവർ മിനക്കെടുന്നുണ്ടോ? അതിനൊക്കെ അവർക്ക് എവിടെ നേരം. മൂന്ന്‌ തലമുറയ്ക്കുള്ളത് നേടി അതിൽ ഊറ്റം കൊള്ളാൻ അല്ലേ അവർക്ക് ശ്രദ്ധ. അവർ മറക്കുന്ന ഒന്നുണ്ട്. അവർ നേടിയ സ്വത്തുക്കൾ അനുഭവിക്കാൻ അല്ല ഒരിറ്റു ദാഹജലത്തിനും, ശുദ്ധവായുവിനും ആയി പരക്കം പാച്ചിലിൽ ആയിരിക്കും നമ്മൾ.

ഗ്രേറ്റ തുൻബർഗ്, രാഷ്ട്രത്തലവന്മാരോട് ചോദിച്ച കുറേ ചോദ്യങ്ങൾ ഉണ്ട്. അതുതന്നെയാണ് കുട്ടികളുടെ പ്രതിനിധിയായി എനിക്കും ചോദിക്കാൻ ഉള്ളത്.

ഞങ്ങളുടെ സ്വപ്നങ്ങൾ കവർന്നു. ബാല്യം മോഷ്ടിച്ചു. ജനങ്ങളും, മൃഗങ്ങളും മരിച്ചു കൊണ്ടിരിക്കുമ്പോൾ മാലാഖമാരുടെ കഥകൾ പറഞ്ഞും, ധനം, സാമ്പത്തിക ലാഭം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞും നടക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? ഞങ്ങൾ നിങ്ങളെ വീക്ഷിക്കുന്നുണ്ട്. നിങ്ങൾ എന്താണ്‌ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ പോകുന്നതെന്ന്. ഇല്ലെങ്കിൽ ഗ്രേറ്റയുടെ പാത പിന്തുടർന്നു ഞങ്ങൾ പഠിപ്പു മുടക്കി ഓരോ ഭരണകേന്ദ്രങ്ങൾക്ക് മുന്നിലും സത്യാഗ്രഹം നടത്തും. "ഫ്രൈഡേയ്സ് ഫോർ ഫ്യുച്ചർ " എന്ന ഗ്രേറ്റയുടെ സംരംഭത്തിന് നാല് ലക്ഷം കുട്ടികളാണ് ലോകമാകമാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പഠിപ്പു മുടക്കി പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം. നമുക്കും അതൊക്ക അനുകരിക്കാം, മാതൃകയാക്കാം. കാരണം ഈ ഭൂമി നമ്മുടേതും കൂടിയാണ്. ഇവിടെ ജീവിക്കാൻ ഉള്ള അവകാശം നമുക്ക് ഉണ്ട്. അതുകൊണ്ട് എല്ലാവർക്കും അവകാശപ്പെട്ട ഭൂമി നശിപ്പിക്കുന്നവർക്കെതിരെ നീതിനിഷേധം എന്ന നിലയിൽ നിയമനടപടികൾക്ക് വരെ നമ്മൾ നീങ്ങണം. ഗ്രേറ്റ മനുഷ്യാവകാശ കമ്മീഷനിൽ ബാലാവകാശ ലംഘനം എന്ന പേരിൽ പരാതി നൽകി. ഇന്ത്യക്കാരിയായ റിതിമ പാണ്ടേ ഉൾപ്പെടെ പതിനാറു കുട്ടികൾ ആ പരാതിയിൽ ഒപ്പിട്ടു. ഇതൊരു തുടക്കം മാത്രം. അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ പോരാടി നേടിയെടുക്കണം. കുറ്റക്കാരെ ശിക്ഷിക്കണം. ഇനി മുതൽ അതിനായി ഇറങ്ങി പ്രവർത്തിക്കാം. കുട്ടികളുടെയും, മൃഗങ്ങളുടെയും കൂട്ടായ്‌മയിലൂടെ അത് നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യും.

നമ്മെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ. അണിചേരാം. പൊരുതാം, നേടിയെടുക്കാം നമ്മുടെ അവകാശങ്ങളെ.

രുഗ്മയ്ക്ക് തങ്ങളുടെ ആഹ്ലാദം അറിയിച്ചു കൊണ്ട് കുട്ടികളും, മൃഗങ്ങളും കൈതട്ടി പ്രോത്സാഹനം നൽകി. 

അധ്യക്ഷപ്രസംഗം നടത്താൻ പഞ്ചായത്തു പ്രസിഡന്റിനെ രുഗ്മ ക്ഷണിച്ചു. എല്ലാപേരും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു.


സഹൃദയരായ നാട്ടുകാരെ, എന്റെ പ്രീയപ്പെട്ട കുട്ടികളെ,മൃഗസുഹൃത്തുക്കളെ,

എല്ലാപേർക്കും എന്റെ നമസ്കാരം.

നിങ്ങളുടെ മുൻപിൽ ലജ്ജയോടെയാണ് ഞാൻ ഈ നിമിഷം നിൽക്കുന്നത്. മുതിർന്നവർ എന്നാൽ എല്ലാം അറിയാവുന്നവർ. ചിന്താശേഷി ഉള്ളവർ എന്നൊക്കെയാണ് നമ്മൾ ഊറ്റംകൊണ്ടിരുന്നത്. വരാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് എത്ര താക്കീതുകൾ ലഭിച്ചാലും നമ്മൾ മുതിർന്നവർ അത് കാര്യമാക്കില്ല. നമുക്ക് നമ്മുടെ കാര്യം. വെറുതെ രാഷ്ട്രീയം പറഞ്ഞും, അതിന്റെ പേരിൽ തമ്മിൽ തല്ലിയും ഒക്കെ നടക്കാൻ അല്ലേ നമുക്ക് നേരം.ക്രിയാത്മകമായി ആ ദുരന്തത്തെ നേരിടാൻ മുൻകൂട്ടി എന്തെങ്കിലും നമ്മൾ ചെയ്യാറുണ്ടോ? ഒരു ബലിയാടുണ്ടാകുന്നത് വരെ നമ്മൾ ദുരന്തത്തേക്കുറിച്ച് അജ്ഞത നടിക്കും. ദുരന്തം നടന്നശേഷം കുറച്ചു നാൾ അതേപ്രതി ദുഃഖിച്ചു നടക്കും. ചർച്ചകൾ നടത്തും. പിന്നെ കാര്യങ്ങൾ പഴയപോലെ. പ്ലാസ്റ്റിക് കഴിച്ച് ഒരു പൈക്കിടാവ് മരിച്ചു പോയപ്പോൾ പോലും ആരും ഉണർന്നില്ല. പൈക്കിടാവല്ലേ, നിസ്സാരം. ഒടുവിൽ നമ്മൾ നിസ്സാരരെന്നു കരുതിയ കുട്ടികളും, മൃഗങ്ങളും വേണ്ടിവന്നു നമ്മൾ മുതിർന്നവരുടെ ബുദ്ധിയിൽ വെളിച്ചം വീശാൻ . അതേ ലജ്ജിക്കുകയാണ്. ഞാനും ഈ നാട്ടിലുള്ള മുതിർന്നവരായ മനുഷ്യരൊക്കെയും. രുക്കു ആമയുടെ പ്രകടനം ഗംഭീരം എന്ന് പറയുമ്പോഴും, മനുഷ്യരുടെ പ്രതിനിധി എന്നുള്ള നിലയ്ക്ക് ഞാൻ തീരെ ചെറുതായപോലെ. മനസ്സ് കനക്കുന്നു. തീവ്രമായ ഒരു വ്യസനം ഉള്ളിന്റെ ഉള്ളിൽ എവിടെയോ എനിക്ക് അനുഭവിച്ച്‌ അറിയാൻ ആകുന്നുണ്ട്. ഇപ്പോൾ ഞാൻ വാക്ക് തരുന്നു കുട്ടികളെ. ഈ പഞ്ചായത്തിന്റെ പ്രസിഡന്റ്‌ എന്ന നിലയ്ക്ക് എന്നാൽ കഴിയുന്നതെന്തും ഞാൻ ചെയ്തു തരാം. ഉറപ്പ്. നിങ്ങൾ തീരുമാനിച്ചു ചെയ്യുന്ന ഏതു കാര്യത്തിനും സാമ്പത്തികമായ, ശാരീരികമായും ഉള്ള എല്ലാ സഹായങ്ങളും ഉണ്ടാകും. ഞാൻ മാത്രമല്ല ഈ നാട്ടിലെ സർവ്വ ജനങ്ങളും നിങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. ധൈര്യമായി മുന്നോട്ട് പോവുക. അഭിമാനമാണ് നിങ്ങളെ പ്രതി ഞങ്ങൾക്ക്. എന്റെ എല്ലാ ആശംസകളും. അവസാനം കൃതജ്ഞത രേഖപ്പെടുത്തുന്ന

ചുമതല മീനു തത്തമ്മയ്ക്ക് ആയിരുന്നു. അങ്ങനെ സന്തോഷപൂർവ്വം സമ്മേളനം സമാപ്തമായി. കുട്ടികളും, മൃഗങ്ങളും അതീവ സന്തുഷ്ടരും, ശുഭാപ്തിവിശ്വാസം ഉള്ളവരുമായി പുതിയ ഊർജ്ജം നിറച്ച് അടുത്തഘട്ട നടപടികളിലേയ്ക്ക് പോയി.


" ചൂട്.. ഇതെന്തൊരു ചൂട്.. നാല് മണി കഴിഞ്ഞാലും ചൂടിന് ഒരു കുറവുമില്ല "

പിങ്കു പുലമ്പിക്കൊണ്ടിരുന്നു. അവനും, ചിങ്കുവും മുട്ടത്തറയിലെ

ആൽമരച്ചുവട്ടിൽ മറ്റുള്ളവരെ കാത്തിരിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസ് കഴിഞ്ഞ് കുറച്ചു പാഠഭാഗങ്ങൾ എഴുതിക്കഴിഞ്ഞിട്ടു രുഗ്മയും, രഞ്ജിത്തും എത്തുമെന്ന് അറിയിച്ചിരുന്നു. അവർക്കൊപ്പം എത്തിക്കൊള്ളാമെന്നു മീനുതത്ത പറഞ്ഞു. ഓരോരുത്തരായി വന്നുകൊണ്ടിരുന്നു.

" ഈ ചൂട് ഇങ്ങനെ കൂടിയാൽ എന്ത്‌ ചെയ്യും നമ്മൾ? "

ചിങ്കു വിരക്തിയോടെ പറഞ്ഞു.

അതുകേട്ട മൂന്ന്പെൺകുട്ടികളിൽ ഒരാളായ പൊന്നു പറഞ്ഞു.

" തൊഴിൽ വിപ്ലവം അഥവാ ഇൻഡസ്ട്രിയൽ റെവല്യൂഷനു ശേഷം ആണ് ഈ ചൂട് കൂടുതൽ. അതിന് മുൻപും, പിൻപും പരിശോധിച്ചാൽ ഒന്ന് പുള്ളി മൂന്ന്‌ എന്ന നിരക്കിൽ താപവർദ്ധനവ് കാണുന്നുണ്ട്. "

" രണ്ട് ഡിഗ്രിക്ക് താഴെ അത് നിലനിർത്തിയില്ലെങ്കിൽ സമുദ്രനിരപ്പ് ഉയരുമെന്നും, പല നഗരങ്ങളും വെള്ളത്തിനടിയിൽ ആകുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. "

മിന്നു തുടർന്നു.

അപ്പോഴേക്കും അവിടെ എല്ലാപേരും എത്തിച്ചേർന്നു.

"ഇപ്പോൾ കഴിഞ്ഞ കാലാവസ്ഥ ഉച്ചകോടിയിലും ചൂട് രണ്ട് ഡിഗ്രിക്ക് താഴെ നിലനിർത്താൻ ഉള്ള ചർച്ചകൾ അല്ലേ നടന്നത്. പക്ഷേ ലോകപ്പോലീസ് ആയ അമേരിക്ക അത് അംഗീകരിക്കില്ലെന്നു പുറത്ത് പോയി "

രഞ്ജിത്ത് പറഞ്ഞു.

" അതെന്താ അവർക്ക് ചൂട് അത്രയ്ക്ക് ഇഷ്ടമാണോ "

ചിങ്കു കളിയാക്കുമ്പോലെ പറഞ്ഞു.

" തണുപ്പ്കള് അല്ലേ അവിടെ.. അതുകൊണ്ടായിരിക്കും "

തങ്കു പറഞ്ഞത് കേട്ട് രുഗ്മ ഇല്ലെന്ന് തലയാട്ടി ചിരിച്ചു.പിന്നെ പറഞ്ഞു.

" വൻശക്തികൾ അവരുടെ കച്ചോടം തുടർന്ന് നടത്താനും, പണമുണ്ടാക്കാനും അത് തടസ്സമാണെന്ന് ചിന്തിക്കുന്നു. കാശുണ്ടാക്കണം. അന്തരീക്ഷമലിനികരണം ഒരു വിഷയമേ അല്ല അവർക്ക്."

" ഇതിനും അവരുടെ കച്ചവടത്തിനും എന്ത്‌ ബന്ധം? "

ചിങ്കുവിന് അത് മനസ്സിലായില്ല. ഉടനെ ചിപ്പിയും അത് ആമോദിക്കുമ്പോലെ തലയാട്ടി.

" അതേ അതേ എന്ത് ബന്ധം? "

അതുകേട്ട പിങ്കുക്കുരങ്ങൻ പറഞ്ഞു.

" ചിപ്പിക്കോഴിക്കു മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറഞ്ഞു തരാം. "

ചിങ്കുവും, മറ്റുള്ളവരും കേൾക്കാൻ ഉള്ള ആകാംഷയോടെ മുന്നോട്ട് ഒന്ന് ആഞ്ഞിരുന്നു.

" നമ്മുടെ ചിങ്കു ഒരു പലഹാരക്കട തുടങ്ങുന്നു എന്ന് വയ്ക്കുക. ലക്ഷ്യം ചിപ്പിയെപ്പോലുള്ള കൊതിച്ചികളാണ്. വീട്ടിൽ എല്ലാം ഉണ്ടാക്കുകയാണ് അവൻ ചെയ്യുന്നേ. വിറകടുപ്പിൽ മുറുക്ക്, കളിയടയ്ക്ക, ഉണ്ണിയപ്പം ഒക്കെയുണ്ട്. "

" അയ്യേ.. ഉണ്ണിയപ്പം ആണെങ്കിൽ ഓക്കേ. കളിയടയ്ക്ക ഒക്കെ എനിക്ക് തൊണ്ടയിലിരിക്കും "

ചിപ്പി ഇടയ്ക്ക് കയറി പറഞ്ഞു.

" വെറുതെ സങ്കൽപ്പിക്ക് ചിപ്പി.. "

രുഗ്മ പറഞ്ഞതും എല്ലാപേരും ചിരി തുടങ്ങി.

പിങ്കു തുടർന്നു.

" നാട്ടുകാരും വന്നു വാങ്ങാൻ തുടങ്ങി. അതുകണ്ട് ടോമിക്കും ഒരു പൂതി. പലഹാരക്കട തുടങ്ങി നാല് കാശ് സാമ്പാദിക്കണം എന്ന്. "

"സബാഷ്... ശരിയാന പോട്ടി "

മീനു തത്ത കൈതട്ടി പറഞ്ഞു.

"അങ്ങനെ അവരെക്കണ്ട് മീനുതത്തയും തുടങ്ങി മീനൂസ് ഇഡ്ഡലി ആൻഡ് ദോശക്കട."

പിങ്കു തുടർന്നു. എല്ലാപേരും മീനുവിനെ നോക്കി ചിരി തുടങ്ങി. പിങ്കു തുടർന്നു.

" കൊണ്ടുപിടിച്ച കച്ചവടം. നാട്ടുകാരും, കൂട്ടുകാരും ഒക്കെ കസ്റ്റമേഴ്‌സ്. പരസ്പരം മത്സരിച്ചു കൊണ്ട് കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വിറകടുപ്പിന് വിറകിനായി എല്ലാപേരും നമ്മുടെ ഗ്രാമത്തിനടുത്തുള്ള വനത്തിൽ നിന്നും മരങ്ങൾ നിരന്തരം വെട്ടാൻ തുടങ്ങി. ആ വിറകടുപ്പുകളിൽ നിരന്തരം തീ കത്തുന്നതിന്റെ പുക, വിറകിനായി വെട്ടി നശിപ്പിക്കപ്പെടുന്ന മരങ്ങൾ, ഉപയോഗശേഷം അടുത്തുള്ള കനാലിലേക്ക് ഒഴുക്കിക്കളയുന്ന വറുക്കാൻ ഉപയോഗിച്ച എണ്ണ. നാട്ടുകാർക്ക് കലിപ്പായി. ആകെ മലിനമാകുന്ന അന്തരീക്ഷം. അവർ പരാതി തുടങ്ങി. അങ്ങനെ ഈ പലഹാരക്കച്ചവടക്കാരെ നാട്ടുകാർ കൈവയ്ക്കുന്ന അവസ്ഥയായി. "

" ഡേയ്.. എന്താരെടാ ഇതൊക്കെ.. നെനക്കൊക്കെ തലയ്ക്ക് വെളിവുകളില്ലേ ഡേയ് "

തങ്കുപ്പൂച്ച പരിഹാസഭാവം മുഖത്ത് വരുത്തി പറഞ്ഞു.

" അതാണ്‌ ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. "

പിങ്കു തുടർന്നു.

" അങ്ങനെ ഈ കച്ചവടക്കാർ ഒരിടത്തുകൂടി പരിസ്ഥിതിമാലിന്യം കുറയ്ക്കാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കുന്നു എന്ന് വയ്ക്കുക. അതാണ് ഉച്ചകോടികളിൽ നടക്കുന്നത്. "

" ഓ പിടികിട്ടി.. "

ടോമി നായ പറഞ്ഞു.

" അങ്ങനെ പലഹാരം ചെയ്യുന്ന അളവ് കുറയ്ക്കാനും, അതിലൂടെ വിറകിനുവേണ്ടി മരങ്ങൾ വെട്ടുന്നത് കുറയ്ക്കാനും, അന്തരീക്ഷം പുകവിമുക്തമാക്കാനും, വറുക്കാൻ ഉപയോഗിച്ച എണ്ണ കനാലിൽ ഒഴുക്കുന്നത് തടയാനും അവർ തീരുമാനിക്കുന്നു. പക്ഷേ ചിങ്കുവിനും, മീനുവും അത് സമ്മതിക്കുന്നില്ലെന്നു സങ്കൽപ്പിക്കാം. അവർ ആ കൂടിയാലോചന യോഗത്തിൽ നിന്നും പുറത്ത് പോകുന്നു. ഈ കാര്യങ്ങൾ പാലിക്കാൻ ഉള്ള ഉടമ്പടിയിൽ ഒപ്പ് വയ്ക്കുന്നുമില്ല "

പിങ്കു പറഞ്ഞുകൊണ്ട് എല്ലാപേരെയും നോക്കി.

" ചിങ്കു, മീനു ഡൌൺ ഡൌൺ "

ചിന്നുവും പൊന്നുവും ഉറക്കെ മുഷ്ഠിയുയർത്തി ശബ്ദമുയർത്തി. മറ്റുള്ളവർ അത് ഏറ്റ് ചൊല്ലി. പിന്നെ കൂട്ടച്ചിരിയായി.

" ഇപ്പോൾ കാര്യങ്ങൾ നല്ലോണം പിടികിട്ടി. എന്നാലും എന്റെ ചിങ്കു, മീനു നിങ്ങൾ ഇത്ര സ്വാർത്ഥരോ? "

രുഗ്മ അതും പറഞ്ഞ് അവരെ

കണ്ണിറുക്കിക്കാട്ടി.


വീണ്ടും കൂട്ടച്ചിരിയുയർന്നു.

" പിന്നെ ഇങ്ങനെ ലോകമാകമാനം അവരുടെ അത്യാഗ്രഹം കൊണ്ട് മാലിന്യം നിറയ്ക്കുന്ന രാഷ്ട്രങ്ങൾ വികസിത രാഷ്ട്രങ്ങൾ ആണ്. അങ്ങനെ അതിന്റെ പരിണിതഫലം അനുഭവിക്കുന്നതോ വികസ്വര രാഷ്ട്രങ്ങളും. അതുകൊണ്ട് വികസിത രാഷ്ട്രങ്ങൾ ചെറിയ ചെറിയ രാജ്യങ്ങൾക്ക് അവർ അനുഭവിക്കുന്ന ദുരിതനിവാരണത്തിനായി ഒരു തുക കൊടുക്കേണ്ടതും ഉണ്ട്. ഇതും

ഉടമ്പടിയിൽ നിന്നും വൻശക്തികൾ വിട്ടുനിൽക്കാൻ ഒരു കാരണമാണ് "

ചിന്നു പറഞ്ഞു.

" എല്ലാം ങ്യാവു.. ങ്യാവു.. "

മീനുതത്ത പൂച്ച കരയുന്നതുപോലെ കരഞ്ഞു.വീണ്ടും കൂട്ടച്ചിരി ഉയർന്നു.

രഞ്ജിത്ത് ഇടയ്ക്കു കയറി പറഞ്ഞു.

"ഇന്നലെ രാത്രി വലിയൊരു തമാശ ഉണ്ടായി കൂട്ടുകാരെ "

എന്താണെന്നറിയാൻ എല്ലാപേരും ആകാംക്ഷയോടെ അവനെ നോക്കി.

" ഇന്നലെ രാത്രി രുഗ്മേച്ചി നല്ല ഉറക്കത്തിൽ ആയിരുന്നു. പെട്ടെന്ന് അപ്പൂപ്പാ അപ്പൂപ്പാ ന്നു ഒരു നിലവിളി "

അതും പറഞ്ഞ് അവൻ വായപൊത്തി ചിരിക്കാൻ തുടങ്ങി.

രുഗ്മ ഉടനെ ഇടപെട്ടു.

" ഹ ഹ.. ഉള്ളതാ.. ഞാൻ നമ്മുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബ് വീഡിയോകൾ കണ്ടിരുന്നു. അപ്പോൾ ആണ് കണ്ടൽക്കാടുകളെ സംരക്ഷിക്കാൻ ഒറ്റയ്ക്ക് പോരാടിയ 

കല്ലേൻ പൊക്കുടൻ എന്ന അപ്പൂപ്പനെക്കുറിച്ച് അറിയുന്നത്. കൂടുതൽ അറിയുന്തോറും വല്ലാത്തൊരു ആത്മബന്ധം തോന്നി അദ്ദേഹത്തോട്. ബഹുമാനവും, അഭിമാനവും. പക്ഷേ അദ്ദേഹം നമ്മളെ വിട്ടുപോയി എന്ന് മനസ്സിലായപ്പോൾ വല്ലാത്തൊരു നൊമ്പരം മനസ്സിൽ. ആ ചിന്തയോടെ വളരെ വിഷമിച്ചാണ് ഞാൻ ഉറങ്ങാൻ കിടന്നത്. സ്വപ്നത്തിൽ അപ്പൂപ്പൻ എന്റെ അടുത്തേക്ക് വന്നു. അടുത്തിരുന്നു നെറുകയിൽ വാത്സല്യത്തോടെ തലോടി. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് അതിന്റെ കാരണം ആരാഞ്ഞു. അപ്പോൾ അദ്ദേഹം കണ്ണുനീർ തുടച്ചുകൊണ്ട് എന്നോട് സംസാരിച്ചു. "

" ഞങ്ങൾക്കും അറിയാം അദ്ദേഹത്തേക്കുറിച്ച്. ഞങ്ങളുടെ അമ്മയുടെ നാട്ടിൽ ചെന്നപ്പോൾ അവിടുള്ള ഒരു മാമൻ ആണ് അദ്ദേഹത്തേക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾ അദ്ദേഹത്തെ നേരിട്ട് കാണണം എന്നൊരാഗ്രഹം പ്രകടിപ്പിച്ചപ്പോൾ പിന്നൊരു അവസരത്തിൽ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നു. പക്ഷേ പിന്നെയാണ് ഞങ്ങളും അറിഞ്ഞത്, അദ്ദേഹം മരിച്ചു പോയെന്ന്. വല്ലാത്ത വിഷമം തോന്നി. "

മിന്നു പറഞ്ഞു. 

" ശരിക്കും ഒരു ഒറ്റയാൾ പട്ടാളം തന്നെയായിരുന്നു അദ്ദേഹം. "

രുഗ്മ പറഞ്ഞു തുടങ്ങി. മറ്റുള്ളവർ കേട്ടിരുന്നു.

" കണ്ടൽക്കാടുകൾ എന്ന് കേട്ടിട്ടുണ്ടോ? മാങ്ഗ്രൂവ്സ്.. അത് നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു എന്ന് മനസ്സിലാക്കി അതിനെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ ആണ് അദ്ദേഹത്തേക്കുറിച്ച് ലോകം അറിഞ്ഞത്. കണ്ണൂർ ജില്ലയിലെ ഇടയ്ക്കൽത്തറയാണ് സ്വദേശം. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയത് കാരണം വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. കുറേക്കാലം രാഷ്ട്രീയപ്രവർത്തനങ്ങളും ഒക്കെയായി നടന്നെങ്കിലും പിന്നെ പരിസ്ഥിതിപ്രവർത്തത്തനത്തിലേക്കു തിരിഞ്ഞു. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്ന് അറിയപ്പെടുന്ന കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കുക ജീവിതവൃതം ആയി ഏറ്റെടുത്തതുകൊണ്ടും, അതിനെ നശിപ്പിക്കുന്നവർക്കെതിരെ പ്രവർത്തിച്ചതുകൊണ്ടും കണ്ടൽ പൊക്കുടൻ എന്നും അദ്ദേഹം അറിയപ്പെട്ടു. ഏഴോമ്

പഞ്ചായത്തിനടുത്ത് അഞ്ഞൂറേക്കറിൽ അദ്ദേഹം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. കണ്ടൽക്കാടുകൾക്ക് പരിസ്ഥിതിസംരക്ഷണത്തിൽ ഉള്ള സുപ്രധാന പങ്കിനെക്കുറിച്ച് പഠിക്കാൻ പല വിദേശഗവേഷകരും ഇവിടെ എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രബന്ധങ്ങൾ സമർപ്പിക്കുന്നുണ്ടത്രേ. "

രഞ്ജിത്ത് ഇടയിൽ പറഞ്ഞു.

" ഈ കണ്ടൽക്കാടുകൾ ഉള്ളിടങ്ങളൊക്കെ കഴിഞ്ഞ സുനാമിയിൽ ഒരു ബാധിപ്പും ഇല്ലാതെ രക്ഷപ്പെട്ടതോ ടെയാണ് അതിന്റെ പ്രാധാന്യം മനസ്സിലായത്. അതുവരെ അത് പാഴ്ച്ചെടികളായിട്ട് ആണ് ആൾക്കാർ കരുതിയിരുന്നത്. "

" അതേ. അദ്ദേഹം അതിനുമുൻപ്‌ തന്നെ കൈകൊണ്ടു കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുന്നത് ദിനചര്യയുടെ ഒരു ഭാഗമാക്കിയിരുന്നു. അങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചു. കുന്നിടിച്ചു മണ്ണെടുത്ത് കണ്ടൽക്കാടുകളെ വെട്ടിനിരത്തി അതിൽ ആ മണ്ണിട്ട് കെട്ടിടം പണിയാൻ എത്തുന്നവരെ തടഞ്ഞു. ഒരു ഒറ്റയാനപ്പോലെ ചെറുത്തു തോൽപ്പിച്ചു. "

" ശരിക്കും അദ്ദേഹത്തിന് ഒരു ലാഭവും അതിൽ നിന്നും കിട്ടില്ല. നിസ്വാർഥമായി ചെയ്യുന്ന ഇത്തരം പ്രവർത്തികളാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷണം അല്ലേ? "

പൊന്നു പറഞ്ഞു. രുഗ്മ തുടർന്നു.

" അതേ.. അദ്ദേഹത്തിന് ഒരുപാട് പുരസ്കാരങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട്. "

" ചേച്ചി എന്തിനാ അപ്പൂപ്പാന്നു നിലവിളിച്ചു കരഞ്ഞത്? "

ചിങ്കു ആകാംക്ഷയോടെ ചോദിച്ചു.

" ഞാൻ പറഞ്ഞില്ലേ അപ്പൂപ്പൻ എന്റെ അടുത്ത് വന്നിരുന്നു സംസാരിച്ചു എന്ന്. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞിരുന്നു. ഞാൻ കാര്യം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞത് തന്റെ കഠിനാദ്ധ്വാനം മൂലം കുറെയൊക്കെ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചു എങ്കിലും കണ്ടലിനെക്കുറിച്ച് പഠിക്കാൻ ഉള്ള ഒരു സ്കൂൾ അദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ള ഭൂമിയിൽ തുടങ്ങിയിട്ടും അത് പൂർത്തീകരിച്ചു കാണുംമുൻപ് ഈ ഭൂമി വിട്ടു പോകേണ്ടി വന്നുവെന്നും അതാണ് സങ്കടം വന്നതെന്നും പറഞ്ഞു.

" അയ്യോ ആർക്കായാലും വിഷമം തോന്നും. "

ചിപ്പിക്കോഴി പറഞ്ഞു.രുഗ്മ തുടർന്നു.

" അദ്ദേഹം വീണ്ടും എന്നോട് സംസാരിച്ചു. കുട്ടികളെ നിങ്ങൾക്കും കൂടി അവകാശപ്പെട്ട ഈ ഭൂമി നശിപ്പിക്കാൻ നിങ്ങൾ അനുവദിക്കരുത്. കണ്ടൽക്കാടുകൾ മാത്രമല്ല ഒരു കാടുകളെയും ചിലരുടെ സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി നശിപ്പിക്കാൻ വിടരുത്. ഓരോ മരവും നിങ്ങൾക്ക് ഭാവിയിലേക്ക് വേണ്ട മഴയുടെയും, ജലത്തിന്റെയും, ശുദ്ധ വായുവിന്റെയും കരുതൽ ശേഖരങ്ങളാണ്. കാടുകൾ നശിപ്പിക്കുകയെന്നാൽ ഭൂമിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണ്. ഭൂമി മരിച്ചാൽ നമ്മുടെ ജീവനും അതിനൊപ്പം പൊലിയും. വിടരുത്. ആരെയും അങ്ങനെ സ്വന്തം ഇഷ്ടത്തിന് ഭൂമിയെ ചൂഷണം ചെയ്യാൻ അനുവദിക്കരുത്. എവിടെ നിന്നൊരു ചൂഷണത്തിന്റെ വാർത്ത വന്നാലും അവിടെ പാഞ്ഞെത്തണം. കഴുത്തിനു മുകളിൽ തലയില്ലെങ്കിലും വേണ്ടില്ല. ഇത് നിങ്ങൾ അനുവദിക്കില്ലെന്നു ശപഥം ചെയ്യണം. നിങ്ങക്കുംകൂടെ അവകാശപ്പെട്ടഭൂമി അങ്ങനെ കുറേപ്പേരുടെ ലാഭത്തിനായി വിട്ടുകൊടുക്കുവാൻ ഉള്ളതല്ല. ഇത്രയും പറഞ്ഞശേഷം അദ്ദേഹം ആ മണ്ണിൽ കിടന്ന് കണ്ണുപൂട്ടി. അപ്പോഴും ആ കൺകോണിലൂടെ കണ്ണുനീർ

ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ സങ്കടം വന്നിട്ടാണ് അപ്പൂപ്പനെ വിളിച്ചു കരഞ്ഞത്."

പറഞ്ഞപ്പോൾ രുഗ്മയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. 

മീനു നിരന്തരം അവരെ ബന്ധപ്പെടാൻ ശ്രമിച്ച് അവസാനം കണ്ടെത്തി. അവൾ കാര്യം അവരെ അറിയിച്ചു. അവർ തങ്ങളാൽ ആവുന്ന സഹായം വാഗ്ദാനം ചെയ്തു. അങ്ങനെ ചിങ്കുവും, പിങ്കുവും,, മീനുവും കൂടി ആ തത്തകൾക്കൊപ്പം കാടുകയറാൻ തയ്യാറായി. അവരെ കാട്ടിനുള്ളിലേക്ക് അയക്കാൻ കൂട്ടുകാരൊക്കെ എത്തി.

" എനിക്ക് നല്ല ഭയമുണ്ട് ഇവരെ അയക്കാൻ. പക്ഷേ നല്ലൊരു കാര്യത്തിനാണല്ലോ എന്നോർക്കുമ്പോൾ "

രുഗ്മ ചിങ്കുവിനെയും, പിങ്കുവിനെയും വാത്സല്യത്തോടെ നോക്കി. മീനു പറന്ന് അവളുടെ ചുമലിൽ കയറി ഇരുന്നു.

" ഈ വെകുളിയെ അയച്ചാൽ സമാധാനം ഉണ്ടാവില്ല "

രഞ്ജിത്ത് പറഞ്ഞു.

" അതൊക്ക ഞാൻ നോക്കിക്കൊള്ളാം "

പിങ്കുക്കുരങ്ങൻ പറഞ്ഞു.

" അതാ ഒരാശ്വാസം "

കാട്ടിലെ രണ്ട് തത്തകൾ രാവിലെ തന്നെ എത്തിയിരുന്നു.

" പേടിയുണ്ടോ നിങ്ങൾക്ക്. ഇപ്പോൾ കാടൊന്നും അവിടില്ല. സ്വാഭാവിക വനങ്ങൾ ഒക്കെ വെട്ടിനശിപ്പിച്ചില്ലേ. വ്യാവസായിക നേട്ടത്തിന് തേക്കും, മാഞ്ചിയവും ഒക്കെ വച്ചു പിടിപ്പിച്ചില്ലേ.? "

" അതേ "

പൊന്നു പറഞ്ഞു.

"എടാ വെള്ളവും, ആഹാരവും ഒക്കെ എടുത്തു വച്ചിട്ടുണ്ട്. വിശക്കുമ്പോൾ കഴിക്കണേ "

രഞ്ജിത്ത് ഓർമ്മപ്പെടുത്തി.

" പണ്ടൊക്കെ കാടുകയറിയാൽ പഴവും, അരുവിയിലെ വെള്ളവുമൊക്കെ ഇഷ്ടം പോലെ കിട്ടും. ഇപ്പോൾ വലിയ മരങ്ങൾ ഒക്കെ പോയി കാട് വരണ്ടുണങ്ങി. ഫലവൃക്ഷങ്ങൾ ഒന്നും ഇല്ല. ഉൾക്കാടുകളിൽ ചിലപ്പോൾ കാണുമായിരിക്കും. അതുമൊക്ക നിരന്തരം കൈയ്യടക്കി വിസ്തൃതി കുറഞ്ഞു വരുന്നു. എത്രയോ മൃഗങ്ങൾ പണ്ടുണ്ടായിരുന്നത് ഇപ്പോൾ ഇല്ല. "

തത്തകൾ കാട്ടിലെക്കാര്യങ്ങൾ പറഞ്ഞു പറഞ്ഞു മുന്നോട്ട് നീങ്ങി. ചിങ്കുവും, പിങ്കുവും മരങ്ങളിൽ കൂടി ജാഗ്രതയോടെ അവരെ അനുഗമിച്ചു. ആദ്യമൊക്കെ കാടെന്നു പറയാൻ കഴിയാത്ത വെളിമ്പ്രെദേശം ആയിരുന്നു. മുറിച്ചു മാറ്റപ്പെട്ട മരക്കുറ്റികൾ എങ്ങും.

" ഇതെന്തോന്ന് കാട്.. ചുമ്മാതല്ല കവി പാടിയേ കാടെവിടെ മക്കളെ, മേടെവിടെ മക്കളേന്ന് "

പിങ്കു പറഞ്ഞു.

" കവിയും കാടുകയറാൻ വന്നോ "?

ചിങ്കുവിന് സംശയമായി.

" അതൊക്ക പരിസ്ഥിതി പ്രവർത്തകരും, പ്രകൃതി സ്നേഹികളും ഇതൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയല്ലേ? "

മീനുതത്തമ്മ പറഞ്ഞു.

" ആരോട് പറയാൻ, ആര് കേൾക്കാൻ "

പിങ്കു സങ്കടത്തോടെ പറഞ്ഞു. അവർ ഉൾക്കാടിൽ എത്തിയപ്പോൾ കാടിന്റെ വന്യതയും, സൗന്ദര്യവും കണ്ട് അത്ഭുതത്തോടെ നോക്കി. ഉയരമേറിയ കിഴക്കൻ മലനിരകളെത്താണ്ടി സൂര്യൻ കാടിനെ സ്പർശിച്ചിട്ട് അധികനേരം ആയിട്ടില്ല. നേരം ഒന്ന് വെളുത്തപ്പോൾ തുടങ്ങിയതായിരുന്നു അവരുടെ യാത്ര. ലക്ഷ്യപ്രാപ്തിയുടെ നിറവ് അവരിൽ ഊർജ്ജം നിറച്ചത് കാരണം അവർ തളർന്നതേ ഇല്ല. കാടിനെ ഒരു പുതപ്പ് പോലെ പുതച്ച്മൂടി നിന്ന കോടമഞ്ഞും അകന്നു കഴിഞ്ഞു. ഇപ്പോൾ കാഴചകൾക്ക് കൂടുതൽ വ്യക്‌തത കൈവന്നു. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങി കാട് കൂടുതൽ മനോഹരമായി.

" ഇത് നിത്യഹരിത വനമാണല്ലേ? ജൈവ വൈവിധ്യങ്ങളുടെ ശേഖരം തന്നെ ഉണ്ടാവുമല്ലോ ഇവിടെ? "

ചിങ്കു പറഞ്ഞു.

" എന്തൊക്കെ പക്ഷി മൃഗാദികളുടെ ശബ്ദമാണ് കേൾക്കുന്നത് "

മീനുതത്തമ്മയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

" ഇവിടെ അടിക്കാടിന് കട്ടി കൂടുതൽ ആണ് . സഞ്ചരിക്കാൻ വഴികളൊന്നും ഇല്ല. ആനകൾ നടന്നു നടന്നു രൂപപ്പെടുന്ന ആനത്താരകൾ ആണ് കാൽനടയായി വരുന്നവർക്ക് ആശ്രയം. "

കാട്ടുതത്തകൾ പറഞ്ഞു.

" അയ്യോ അമ്മേ ആന "

ചിങ്കു നിലവിളിച്ചത് കേട്ട് എല്ലാപേരും ഒന്ന് ഞെട്ടി. എവിടെ എവിടെ എന്ന് ഭയത്തോടെ ചോദിച്ചു പിങ്കുവും, മീനുവും.

" അല്ല ആന എന്ന് പറഞ്ഞപ്പോൾ എന്റെ പേടി പുറത്ത് വന്നുപോയതാണ് "

ചിങ്കു പറഞ്ഞതുകേട്ട് മീനു പറഞ്ഞു.

" ഈ പേടിത്തൂറിയെ കൂട്ടണ്ടാന്ന് ഞാൻ അപ്പോഴേ പറഞ്ഞതാ.. കേൾക്കണ്ടേ "

" ഓ വലിയ ധൈര്യശാലി.. പിന്നെ "

ചിങ്കു മീനുവിനെ നോക്കി കൊഞ്ഞനംകുത്തി.

" താഴെ കാൽനടയായി വരുന്നവരുടെ കാര്യം കട്ടപ്പൊകയാ. മരത്തിന്റെ വേരും, കുണ്ടും, കുഴിയും, പാറക്കൂട്ടങ്ങളും.. അയ്യോ അതെന്തിന്റെ കാൽപ്പാടാ.. "

ചിങ്കു വാചകമടി നിർത്തി പേടിയോടെ ചോദിച്ചു.

" അതോ അത് കാട്ടുപോത്തിന്റെയാ "

കാട്ടുതത്തകൾ പറഞ്ഞു.

" പോടാ പോത്തേ ഹിഹി "

ഭയം മറയ്ക്കാൻ ചിങ്കു ചളുവടിച്ചു.

" ഉം മരക്കൊമ്പിൽ ഇരുന്നു ഊച്ചാളി ആകാൻ ആർക്കാ കഴിയാത്തെ. താഴെ നടന്നു പോയിരുന്നെങ്കിൽ അറിയാമായിരുന്നു. "

മീനു വീണ്ടും ചിങ്കുവിനെ കളിയാക്കി. അവർ അങ്ങനെ മരങ്ങളിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പോകെ പോകെ അടിക്കാടിന്റെ കട്ടി കുറഞ്ഞു കുറഞ്ഞു വന്നു. നിലവും സമനിരപ്പിലായി. അതുകൊണ്ട് തന്നെ ദൂരെയുള്ള കാഴ്ചകൾ വ്യക്തമായിത്തുടങ്ങി. കുറച്ചകലെയായി ഒരു മരത്തിനു ചുവട്ടിലായി കുറേ മാനുകൾ നിൽക്കുന്നത് കണ്ട അവർക്ക് ആഹ്ലാദം അടക്കാൻ ആയില്ല.

" അയ്യോ ഞങ്ങൾ ആദ്യമായിട്ടു കാണുകയാ "

മീനു സന്തോഷത്തോടെ പറഞ്ഞു. അതുകേട്ട പിങ്കു പറഞ്ഞു.

" മനുഷ്യർ ഇവരെപ്പിടിച്ച്‌ കാഴ്ച കാണാൻ കൊണ്ട് അടച്ചിട്ടു പ്രദർശിപ്പിക്കുകയല്ലേ? ഇവിടെ എത്ര സ്വാതന്ത്ര്യത്തോടെ അവർ കഴിയുന്നു. അവിടെ അവർക്ക് ശ്വാസം മുട്ടുന്നുണ്ടാവും "

" അതന്നെ.. ദുഷ്ടന്മാർ "

മീനു പിങ്കുവിനെ പിന്താങ്ങി.

" ശബ്ദം താഴ്ത്തി താഴ്ത്തി.." കാട്ടുതത്തകൾ അവർക്ക് മുന്നറിയിപ്പ് നൽകി. ആ മാനുകൾ ആ മരത്തിൽ നിന്നും വീണുകൊണ്ടിരിക്കുന്ന പഴങ്ങൾ കഴിച്ചുകൊണ്ട് ശാന്തരായി നിൽക്കുന്നു. മരത്തിൽ നിന്നും പഴങ്ങൾ ചറപറാന്ന് വീണുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അപ്പോൾ ആണ് അവർ ശ്രദ്ധിച്ചത്. കുറേ കുരങ്ങന്മാർ പഴങ്ങൾ പറിച്ച് താഴേക്കിട്ട് കൊടുക്കുന്നു. ഇടയ്ക്ക് തളിരിലകൾ ഉള്ള മരക്കൊമ്പുകൾ ഒടിച്ചെടുത്ത് കുറേ താഴേക്കിറങ്ങി മാനുകൾക്ക് കൊടുക്കുന്നുമുണ്ട്.

" അവരുടെ തമ്മിൽ തമ്മിൽ ഉള്ള ഐക്യം കണ്ടോ..? "

പിങ്കു അതാസ്വദിക്കുമ്പോലെ പറഞ്ഞു.

" അതേ പുള്ളിമാനുകളാ.. കുരങ്ങന്മാരും അവരും തമ്മിൽ നല്ല ചങ്ങാത്തമാ "

കാട്ടുതത്തകൾ പറഞ്ഞു. പെട്ടെന്ന് എവിടെ നിന്നോ ഒരു ശബ്ദം അവിടെങ്ങും പ്രതിധ്വനിച്ചു.

" അയ്യോ എന്താത്? "

അവർ മൂവരും പേടിയോടെ കാട്ടു തത്തകളോട് ചോദിച്ചു.

" അത് മലയണ്ണാൻ ആണ്. വല്ല സിംഹമോ, പുലിയോ വരുന്നുണ്ടാവും. സിഗ്നല് കൊടുക്കുന്നതാണ്. "

അവർ മറുപടി പറഞ്ഞു.

" എന്റമ്മോ.. നമുക്കു പോകാം.

വീട്ടിപ്പോകാം "

ചിങ്കു പേടികൊണ്ട് വിറയ്ക്കാൻ തുടങ്ങി.

" മിണ്ടാതിരി.നമ്മൾ മരക്കൊമ്പിൽ അല്ലേ ഇരിക്കുന്നെ? "

മീനു അവനെ ശാസിച്ചു. മാനുകളും, കുരങ്ങന്മാരും ഒരേ ദിശയിലേക്ക് നോക്കി ജാഗരൂകരായിരുന്നു. കാതുകൾ കൂർപ്പിച്ചു ചുറ്റുപാടും നിരീക്ഷിക്കുന്നും ഉണ്ട്. പെട്ടെന്ന് കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടു. കുരങ്ങന്മാർ ഒരു ദിശയിലേക്ക് നോക്കി ഒരു പ്രേത്യേക ശബ്ദം പുറപ്പെടുവിച്ചു. അതിനടുത്തുള്ള ഒരു മരത്തിനു പിന്നിൽ ഒരു ഇരപിടിയൻ പുലി മറഞ്ഞു നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. പക്ഷേ മാനുകൾ ഓടാതെ അങ്ങനെ തന്നെ നിൽക്കുന്നത് കണ്ട ചിങ്കുവിന് വെപ്രാളമായി.

" തോമസ്സുകുട്ടി വിട്ടോടാ "

ചിങ്കു പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കുരങ്ങന്മാരും, മാനുകളും അമ്പരന്നു നോക്കി.

" എന്റീശ്വരാ.. "

മീനു ചിങ്കുവിന്റെ വായ ചിറകുകൾ കൊണ്ട് പൊത്തിവച്ചു.

കാട്ടുതത്തകൾ ദേഷ്യത്തോടെ അവനെ നോക്കി കൊക്കുകൾ ഞെരിച്ചു.

പിങ്കു അവനെ ശാസിച്ചു.

" എടാ ആ പുലി ശബ്ദം കേട്ടതെവിടെ എന്ന് അന്വേഷിക്കുന്നുണ്ട്.

കാണാതിരുന്നാൽ ജീവനോടെ തിരികെപ്പോകാം. "

" അതിന് നമ്മൾ മരക്കൊമ്പിൽ അല്ലേ "?

ചിങ്കു ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു.

" പുളി സോറി പുലി മരംകേറിയാ.. "

പേടിച്ചു വിറച്ചു മീനുതത്തമ്മ പറഞ്ഞു.

" ഞാൻ പെട്ടെന്ന് വന്ന ഒരു വികാരാവേശത്തിൽ... "

ചിങ്കു ജാള്യതയോടെ പറഞ്ഞു.

 പെട്ടെന്ന് പുലി മാനുകളെ നോക്കി പാഞ്ഞു. കുരങ്ങന്മാർ ഉച്ചത്തിൽ ഒരു പ്രേത്യേക ശബ്ദം ഉണ്ടാക്കി. മാനുകൾ കുതിച്ചു പാഞ്ഞു. ഇരകളെ കിട്ടാതെ പുലി വിഷണ്ണനായി നിന്നു. പിന്നെ കുരങ്ങന്മാർ ഇരിക്കുന്നിടത്തേക്ക് തിരിഞ്ഞു. കുരങ്ങന്മാർ അടുത്തുള്ള മരങ്ങളിൽ ചാടി രക്ഷപ്പെട്ടു.

" കണ്ടോ ഇവരെല്ലാം പരസ്പരം സ്നേഹം ഉള്ളവരാ. എത്ര പേരാ സിഗ്നൽ കൊടുത്തേ. "

" അതാ കാട്ടിലെ പാരസ്പര്യം "

പിങ്കു പറഞ്ഞു.


അവരങ്ങനെ കാഴ്ചകൾ കണ്ടു കണ്ടു മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങി.

" ആരാ "?

പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് അവർ നോക്കി. ആദ്യം അവർ കണ്ട മലയണ്ണാൻ ആയിരുന്നു.

" ഇവർ കാടുകാണാൻ നാട്ടിൽ നിന്നും എത്തിയവർ "

കാട്ടുതത്തകൾ മലയണ്ണാന് മറുപടി എന്നോണം പറഞ്ഞു.

" ആണോ? സ്വാഗതം കൂട്ടുകാരെ "

അവൻ സ്നേഹപൂർവ്വം അവരുടെ അടുത്തേക്ക് വന്നു.

" സന്തോഷം. ഞാൻ പിങ്കുക്കുരങ്ങൻ. ഇത് ചിങ്കു, എന്റെ സഹോദരൻ, ഇത് മീനു തത്തമ്മ ഞങ്ങൾ മൂവരും ഒരേ വീട്ടിലെ അന്തേവാസികൾ ആണ്. "

പിങ്കു പരിചയപ്പെടുത്തി.

" പരിചയപ്പെട്ടതിൽ സന്തോഷം "

മലയണ്ണാൻ പറഞ്ഞു.

" നിൽക്കവിടെ "

പെട്ടെന്ന് കേട്ട ആ ആജ്ഞ അവരെ ഭയചകിതരാക്കി. പെട്ടെന്ന് മരക്കൊമ്പിൽ നിന്ന് ഒരു ഭീമാകാരൻ കാട്ടുചിലന്തി ചാടി വന്നു. കൊടിയ വിഷമുള്ളതാണെന്ന് കേട്ടുകേൾവി ഉള്ളതുകൊണ്ട് അവർ ഒന്ന് പിന്നോട്ട് നീങ്ങി നിന്നു.

" അയ്യോ അവർ നമുക്കു നന്മ ചെയ്യാൻ വന്നവരാണ്. നാട്ടിൽ നിന്നും വന്നവർ. "

കാട്ടുതത്തകൾ അവരെ പരിചയപ്പെടുത്താൻ ശ്രമിച്ചു.

" നല്ലകഥ. നാട്ടിൽ ഉള്ളവർ ഒക്കെ ഇതും പറഞ്ഞു കാടുകയറുന്നുണ്ട്. പിന്നെ ദ്രോഹിച്ചു സ്ഥലം വീട്ടിട്ടുമുണ്ട്. "

" അയ്യോ ഇവർ അങ്ങനെ ഉള്ളവരല്ല "

കാട്ടുതത്തകൾ വീണ്ടും പറഞ്ഞു.

" ഒരു പാന ചോറിനു ഒരു ചോറ് പതം "

ചിലന്തി പറഞ്ഞത് കേട്ട് ആ മരത്തിലെ പൊത്തിലിരുന്ന് ഒരു മൂങ്ങ ഉം ഉം എന്ന് അമർത്തി മൂളി.

" പകല് കണ്ണ് കാണില്ലെങ്കിലും അതിന്റെ ഒന്നും അഹങ്കാരം തീരെയില്ല "

മീനു തത്തമ്മ പറഞ്ഞു വായ പൊത്തി ചിരിച്ചു.

" അല്ല ഈ ചിലന്തി ചോറ് കഴിക്കുവോ? " ഇത് ചിങ്കുവിന്റെ സംശയം.

" പോടാ പൊട്ടാ "

മീനു തത്തമ്മ അവനെ കളിയാക്കി.

എല്ലാം കേട്ടുനിന്ന പിങ്കു കുരങ്ങൻ പറഞ്ഞു.

" ഞങ്ങൾ നാട്ടിൽ നിന്നും വരുന്നവർ എന്നത് കൊണ്ട് ഞങ്ങൾ ദ്രോഹിക്കാൻ മാത്രമാണ് വന്നതെന്നുള്ള ചിന്ത തന്നെ തെറ്റാണ്. നാട്ടിൽ കാടിന് വേണ്ടി പൊരുതുന്ന എത്രയോ നന്മമനുഷ്യർ ഉണ്ട്. എല്ലാപേരെയും ഒരേ കണ്ണ് കൊണ്ട് കാണുന്ന സ്വഭാവം നല്ലതല്ല "

" അതേ.. എനിക്കിവരെ അറിയാം. കാട്ടു മൃഗങ്ങൾക്കായി എന്തെങ്കിലും നന്മ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ. അതിനെക്കുറിച്ച് നിരന്തരം ചർച്ചകൾ നടത്തി, അതിനായി പ്രവർത്തിക്കാൻ മുന്നോട്ട് ഇറങ്ങിയവർ. സഹകരിച്ചില്ലെങ്കിലും മുന്നോട്ടുള്ള മാർഗ്ഗം അടയ്ക്കാതെയെങ്കിലും ഇരിക്കുക "

കാട്ടുതത്തകളിൽ ഒരാൾ പറഞ്ഞു.

 


  



No comments:

Post a Comment

നന്ദികേശ്വരത്തെ കാവൽക്കാർ.

 പേജ് : 1ഭാഗം 1 പിങ്ക് കുരങ്ങൻ ആകെ അസ്വസ്ഥനായിരുന്നു. പുറകിൽ കെട്ടിയ കൈയ്യും, കുനിഞ്ഞ തലയും, വിഷാദം നിറഞ്ഞ മുഖവുമായി അവൻ അങ്ങോട്ടും ഇങ്ങോട്...